സമ്മർ കോച്ചിംഗ് ക്യാമ്പ്
Wednesday 01 April 2026 12:50 AM IST
കൊല്ലം: ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ നേതൃത്വത്തിൽ ഏഴ് മുതൽ 14 വയസ് വരെ പ്രായമുള്ള കുട്ടികൾക്കായി ഏപ്രിൽ ആറ് മുതൽ മേയ് 31 വരെ വൈകിട്ട് 4.30 മുതൽ 6.15 വരെ എൽ.ബി സ്റ്റേഡിയത്തിൽ കോച്ചിംഗ് ക്യാമ്പ് നടത്തും. ബോക്‌സിംഗ്, കബഡി, ബാസ്‌കറ്റ്‌ബാൾ എന്നീ കായിക ഇനങ്ങളിലാണ് ക്യാമ്പ്. രജിസ്‌ട്രേഷൻ ഫീസ് 250 രൂപ. ഏപ്രിൽ രണ്ടിനകം രജിസ്റ്റർ ചെയ്യണം. ഫോൺ: 04742746720.