രാസലഹരിയുമായി യുവാവ് പിടിയിൽ
Wednesday 01 April 2026 12:51 AM IST
കൊല്ലം: എം.ഡി.എം.എയുമായി യുവാവ് കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായി. ചവറ പരിമണം പുലിമുഖത്ത് വീട്ടിൽ ഗിരീഷാണ് (44) പിടിയിലായത്. രാത്രികാല പട്രോളിംഗ് ഡ്യൂട്ടിയിൽ ഏർപ്പെട്ടിരുന്ന കൊല്ലം ഈസ്റ്റ് പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
ഇന്നലെ പുലർച്ച രണ്ടോടെ ആണ്ടാമുക്കം പ്രൈവറ്റ് ബസ് സ്റ്റാൻഡ് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഗിരീഷിനെ പിടികൂടിയത്. ദേഹപരിശോധന നടത്തിയപ്പോഴാണ് 3.258 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തത്. ഗ്രേഡ് എസ്.ഐ ഷൈജുവിന്റെ നേതൃത്വത്തിൽ എസ്.സി.പി.ഒമാരായ ജയകൃഷ്ണൻ, ജോൺ, മുരുകേശ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.