പ്രതി കരുതൽ തടങ്കലിൽ

Wednesday 01 April 2026 12:54 AM IST
ശരത്ത് മോഹൻ

കൊല്ലം: എൻ.ഡി.പി.എസ് നിയമത്തിലെ നിരോധിത മയക്കുമരുന്ന് കടത്തൽ തടയൽ വകുപ്പ് പ്രകാരം മയക്കുമരുന്ന് കടത്ത് കേസുകളിലെ പ്രതിയായ യുവാവിനെ കരുതൽ തടങ്കലിലാക്കി. കൊല്ലം വടക്കേവിള പുന്തലതാഴം ചരുവിള വീട്ടിൽ ശരത്ത് മോഹനെയാണ് (30) കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിനായി സെൻട്രൽ ജയിലിലേക്ക് അയച്ചത്. മെത്താംഫെറ്റമിൻ കടത്തിക്കൊണ്ട് വരവേ കഴിഞ്ഞ വർഷം ശരത്ത് മോഹനെ കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിലും കേസ് നിലവിലുണ്ട്. കൊട്ടിയം പൊലീസ് ഇൻസ്‌പെക്ടർ അജിത്ത് കുമാറിന്റെ നേതൃത്വത്തിൽ സി.പി.ഒ പ്രവീൺചന്ദും ഡാൻസാഫ് ടീം അംഗങ്ങളും ചേർന്നാണ് ശരത്ത് മോഹനെ പിടികൂടിയത്.