സൂപ്രണ്ടിനെ ഉപരോധിച്ചു
Wednesday 01 April 2026 12:55 AM IST
പാരിപ്പള്ളി: കൊല്ലം മെഡിക്കൽ കോളേജ് ഐ.സി.യുവിൽ പോലും എയർ കണ്ടീഷൻ സംവിധാനം പ്രവർത്തിക്കാതെ രോഗികളുടെ ജീവൻ അപകടത്തിലാണെന്ന് ആരോപിച്ച് കോൺഗ്രസ് നേതാക്കൾ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു. മാലിന്യ സംസ്കരണ പ്രശ്നം പരിഹരിക്കണം, കുടിവെള്ള ലഭ്യത ഉറപ്പാക്കണം എന്നീ ആവശ്യങ്ങളും കോൺഗ്രസ് നേതാക്കൾ മുന്നോട്ടുവച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി പി.പ്രതീഷ് കുമാർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ. ലത മോഹൻ ദാസ്, പാരിപ്പള്ളി മണ്ഡലം പ്രസിഡന്റ് ബിനു വിജയൻ, അനു വിജയൻ, സനി, വിഷ്ണു പ്രകാശ് എന്നിവർ ഉപരോധ സമരത്തിന് നേതൃത്വം നൽകി.