മുഖ്യമന്ത്രി മാപ്പുപറയണം: രമേശ് ചെന്നിത്തല

Wednesday 01 April 2026 1:01 AM IST

ഹരിപ്പാട്: സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളിൽ സോഫ്റ്റ്‌വെയർ സ്ഥാപിക്കാനുള്ള നടപടിക്രമങ്ങൾ ഹൈക്കോടതി സ്റ്റേചെയ്ത പശ്ചാത്തലത്തിൽ, മുഖ്യമന്ത്രിയും സഹകരണ മന്ത്രിയും തന്നോടും കേരളത്തിലെ ജനങ്ങളോടും മാപ്പുപറയണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇടപാടിൽ അഴിമതിയുണ്ടെന്ന് പ്രഥമദൃഷ്ടിയാൽ ബോദ്ധ്യപ്പെട്ട സാഹചര്യത്തിലാണ് ഹൈക്കോടതി നടപടി. സോഫ്റ്റ്‌വെയർ സ്ഥാപിക്കാൻ വളരെ ഉയർന്ന തുക ക്വാട്ട് ചെയ്ത ദിനേശ് സഹകരണ സംഘത്തിന് ടെൻഡർ നൽകാനുള്ള നീക്കം പുറത്തുകൊണ്ടുവന്ന തന്നെ കളിയാക്കി. സർക്കാരിനു ലാഭകരമായ ഇടപാടാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ജനിക്കാത്ത കുഞ്ഞിന്റെ ജാതകം വായിക്കുന്നു എന്നായിരുന്നു സഹകരണമന്ത്രി വാസവന്റെ വാക്കുകൾ. തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളുടെ മുഖത്തുനോക്കി നട്ടാൽ കുരുക്കാത്ത നുണ പറഞ്ഞ രണ്ടുപേരും അടിയന്തരമായി മാപ്പുപറയണം.