ഭവന സന്ദർശനം

Wednesday 01 April 2026 1:08 AM IST

കൊല്ലം: നിയ​മ​സഭാ തിര​ഞ്ഞെ​ടുപ്പ് നട​ക്കുന്ന എല്ലാ മണ്ഡ​ല​ങ്ങ​ളിലും യു.​ഡി.​എ​ഫ് സ്ഥാനാർത്ഥി​കളെ വിജ​യി​പ്പി​ക്കാൻ കേരള സ്റ്റേറ്റ് പ്രൈവറ്റ് മോട്ടോർ വർക്കേഴ്‌സ് ഫെഡ​റേ​ഷൻ തൊഴി​ലാ​ളി​കളും കെ.ടി.​യു.​സി.​യുടെ മുഴു​വൻ തൊഴി​ലാ​ളി​കളും ഭവന സന്ദർശനം നട​ത്താൻ സംസ്ഥാന നേതൃ​യോഗം തീരു​മാ​നിച്ചു. കെ.​ടി.​യു.​സി സംസ്ഥാന ജന​റൽ സെക്ര​ട്ടറി കുരീ​പ്പുഴ ഷാന​വാസ് ഉദ്ഘാ​ടനം ചെയ്തു. റഹീം പത്ത​നം​തി​ട്ട​ അദ്ധ്യ​ക്ഷനായി. അരി​നല്ലൂർ ജോസ്, കൊട്ടു​കാട് നാസർ, തോപ്പിൽ അനിൽകു​മാർ, ജോയി തോമസ് ഓട​നാ​വ​ട്ടം, തൊടു​പുഴ വില്യം, കര​മന ഷാജ​ഹാൻ, വർക്കല നിസാർ, പ്രാക്കുളം ഗോപാ​ല​കൃ​ഷ്ണൻ, ആശ്രാമം ഷറ​ഫു​ദ്ദീൻ, പുത്തൂർ വർഗീ​സ്, ചന്ദ​ന​ത്തോപ്പ് നിസാ​മു​ദ്ദീൻ, ബാദു​ഷ, അയ​ത്തിൽ യഹി​യ, കെ.​മ​ണി​ക​ണ്ഠൻ നാ​യർ എന്നി​വർ സംസാരിച്ചു.