കോൺഗ്രസിന്റേത് പൊള്ള വാഗ്ദാനം: തോമസ് ഐസക്
Wednesday 01 April 2026 1:22 AM IST
തിരുവനന്തപുരം: സംസ്ഥാനം ഭരിച്ചകാലത്ത് കെ.എസ്.ആർ.ടി.സിയെ 3000കോടിക്ക് പണയം വച്ചവരാണിപ്പോൾ സ്ത്രീകൾക്ക് സൗജന്യയാത്ര നൽകുമെന്ന് പറയുന്നതെന്ന് മുൻ ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്ക് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോൺഗ്രസ് ഭരിക്കുന്ന തെലങ്കാനയിലും കർണാടകയിലും സ്ത്രീകൾക്ക് സൗജന്യയാത്ര നൽകാൻ ബസ് ചാർജ് വർധിപ്പിക്കുകയാണ് ചെയ്തത്.
യു.ഡി.എഫ് കേരളത്തിൽ മുന്നോട്ടുവച്ച അഞ്ചു ഗ്യാരന്റികളും നമ്മുടെ നാടിനെക്കുറിച്ച് ഒരു ധാരണയുമില്ലാത്തവർ പടച്ചുവിട്ടതാണ്. റബറിന് 250 രൂപ താങ്ങുവില നൽകാമെന്നാണ് മറ്റൊരുവാഗ്ദാനം. കോൺഗ്രസ് കേന്ദ്രം ഭരിച്ചപ്പോഴാണ് ആസിയാൻ കരാർ ഒപ്പുവെച്ചതിലൂടെ റബറിന്റെ വില 240രൂപയിൽ നിന്ന് 90രൂപയായി ഇടിഞ്ഞത്. ആദ്യം അതിന് മാപ്പ് പറഞ്ഞിട്ടുമതി രാഹുൽഗാന്ധി 250രൂപയുടെ താങ്ങുവില വാഗ്ദാനം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.