20 മൃതദേഹങ്ങളുമായി കുവൈറ്റ് വിമാനം കൊച്ചിയിൽ

Wednesday 01 April 2026 1:24 AM IST

നെടുമ്പാശേരി: കുവൈറ്റിൽ വിവിധ കാലയളവുകളിൽ മരിച്ച 20 ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി പ്രത്യേക കുവൈറ്റ് എയർവേയ്‌സ് വിമാനം ഇന്നലെ കൊച്ചിയിലെത്തി.15 മൃതദേഹങ്ങൾ തമിഴ്‌നാട് സ്വദേശികളുടേതാണ്, 5 എണ്ണം മലയാളികളുടേതും.