23171 പേർ വീട്ടിൽ വോട്ട് ചെയ്തു

Wednesday 01 April 2026 1:26 AM IST

തിരുവനന്തപുരം: വീട്ടിലോട്ടിന്റെ രണ്ടാം ദിവസമായി ഇന്നലെ 23,171 പേർ വോട്ട് രേഖപ്പെടുത്തി. ഇതിൽ 15,784 വോട്ടർമാർ 85 വയസിനു മുകളിലുള്ളവരും ബാക്കി ഭിന്നശേഷിക്കാരുമാണ്. 4 വരെയാണ് വീട്ടിലോട്ട് ചെയ്യാനുള്ള സമയം.