എസ്.ഡി.പി.ഐ പിന്തുണ തേടിയിട്ടില്ല: മുഖ്യമന്ത്രി

Wednesday 01 April 2026 1:29 AM IST

തി​രു​വ​ന​ന്ത​പു​രം​:​ ​എ​സ്.​ഡി.​പി.​ഐ​യോ​ട് ​സി.​പി.​എം​ ​പി​ന്തു​ണ​ ​തേ​ടി​യി​ട്ടി​ല്ലെ​ന്നും​ ​ആ​രോ​പ​ണം​ ​വ​സ്തു​താ​വി​രു​ദ്ധ​മാ​ണെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​.​ ​നേ​മ​ത്തും​ ​അ​തു​ത​ന്നെ​ ​അ​വ​സ്ഥ.​ ​ക​ഴി​ഞ്ഞ​ത​വ​ണ​ ​നേ​മ​ത്തെ​ ​സാ​ഹ​ച​ര്യം​ ​വേ​റെ​യാ​യി​രു​ന്നു.​ ​ബി.​ജെ.​പി​ ​തു​റ​ന്ന​ ​അ​ക്കൗ​ണ്ട് ​പൂ​ട്ടി​ക്കും​ ​എ​ന്നു​ ​പ്ര​ഖ്യാ​പി​ച്ചാ​ണ് 2021​ൽ​ ​മ​ത്സ​രി​ച്ച​ത്. ബി.​ജെ.​പി​യെ​ ​പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ​ ​എ​ൽ.​ഡി.​എ​ഫാ​ണ് ​ന​ല്ല​തെ​ന്ന് ​ക​രു​തു​ന്ന​വ​ർ​ ​കാ​ണും.​ ​അ​ത് ​ധാ​ര​ണ​യു​ടെ​ ​ഭാ​ഗ​മ​ല്ല.​ ​വ​ർ​ഗീ​യ​ത​യു​മാ​യി​ ​ഇ​ട​തു​മു​ന്ന​ണി​ക്ക് ​സ​ന്ധി​യി​ല്ല.​ ​എ​ന്നാ​ൽ,​ ​എ​സ്.​ഡി.​പി.​ഐ​യു​ടെ​ ​വോ​ട്ടു​വേ​ണ്ടെ​ന്ന് ​ഒ​രു​കാ​ല​ത്തും​ ​യു.​ഡി.​എ​ഫ് ​പ​റ​ഞ്ഞി​ട്ടി​ല്ല.​ ​കോ​ൺ​ഗ്ര​സും​ ​എ​സ്.​ഡി.​പി.​ഐ​യും​ ​ഒ​ക്ക​ച്ച​ങ്ങാ​തി​മാ​രാ​യാ​ണ് ​ന​ട​ന്നി​രു​ന്ന​ത്.രാ​ജ്യ​ത്ത് ​ഏ​റ്റ​വും​ ​വ​ലി​യ​ ​ആ​പ​ത്താ​ണ് ​ഭൂ​രി​പ​ക്ഷ​ ​വ​ർ​ഗീ​യ​ത.​ ​അ​തി​നെ​തി​രെ​ ​എ​ല്ലാ​ ​കാ​ല​ത്തും​ ​എ​ൽ.​ഡി.​എ​ഫ് ​ശ​ക്ത​മാ​യ​ ​നി​ല​പാ​ട് ​സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.​ ​ന്യൂ​ന​പ​ക്ഷ​ ​സം​ര​ക്ഷ​ണം​ ​ഉ​റ​പ്പു​വ​രു​ത്താ​ൻ​ ​ന​ട​പ​ടി​ക​ൾ​ ​കൈ​ക്കൊ​ണ്ടി​ട്ടു​ണ്ട്.​ ​ന്യൂ​ന​പ​ക്ഷ​ ​വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ​ ​അ​തു​ ​വ​ലി​യ​ ​മ​തി​പ്പു​ണ്ടാ​ക്കി.​ ​അ​ത് ​ത​ക​ർ​ക്കാ​നു​ള്ള​ ​ഗൂ​ഢ​ശ്ര​മ​മാ​ണ് ​ചി​ല​ർ​ ​ന​ട​ത്തു​ന്ന​തെന്നും അദ്ദേഹം പറഞ്ഞു. മ​ന​സി​ലെ​ ​ ചോ​ദ്യ​ത്തി​ന് ഉ​ത്ത​രം​ ​ ന​ൽ​കാ​നാ​കി​ല്ല ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​കൊ​ല്ല​ത്തു​ ​ന​ട​ത്തി​യ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​നി​ടെ​ ​ഉ​ണ്ടാ​യ​ ​നാ​ട​കീ​യ​ ​സം​ഭ​വ​ങ്ങ​ൾ​ക്ക് ​മ​റു​പ​ടി​യു​മാ​യി​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ.​ ​ക​ഴി​ഞ്ഞ​ദി​വ​സ​ത്തെ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​ചി​ല​ ​മാ​ദ്ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ ​മ​നഃ​പൂ​ർ​വം​ ​ബ​ഹ​ള​മു​ണ്ടാ​ക്കി​യ​ത് ​നി​ർ​ഭാ​ഗ്യ​ക​ര​മാ​ണ്.​ ​കാ​ര്യ​ങ്ങ​ൾ​ ​വ​ക്രീ​ക​രി​ക്കാ​ൻ​ ​ശ്ര​മി​ക്കു​ന്നു​ ​എ​ന്ന​തി​ന്റെ​ ​പു​തി​യ​ ​തെ​ളി​വു​ ​കൂ​ടി​യാ​ണി​ത്.​ ​മാ​ദ്ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ​ ​മ​ന​സി​ലു​ള്ള​ ​ചോ​ദ്യ​ങ്ങ​ൾ​ക്ക​ല്ല,​ ​ത​ന്റെ​ ​മു​ന്നി​ൽ​ ​വ​രു​ന്ന​ ​ചോ​ദ്യ​ങ്ങ​ൾ​ക്കാ​ണ് ​മ​റു​പ​ടി​ ​ന​ൽ​കു​ന്ന​ത്.​ ​മ​ന​സി​ലു​ള്ള​ ​ചോ​ദ്യ​ങ്ങ​ൾ​ക്ക് ​ഉ​ത്ത​രം​ ​ന​ൽ​കാ​ൻ​ ​ക​ഴി​യി​ല്ലെ​ന്നും​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​ന​ട​ത്തി​യ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​മു​ഖ്യ​മ​ന്ത്രി​ ​പ​റ​ഞ്ഞു.​ ​എ​ല്ലാ​ ​ചോ​ദ്യ​ങ്ങ​ൾ​ക്കും​ ​മ​റു​പ​ടി​ ​ന​ൽ​കു​ന്ന​ ​രീ​തി​യാ​ണ് ​താ​ൻ​ ​സ്വീ​ക​രി​ക്കാ​റു​ള്ള​ത്.​ ​എ​ന്നാ​ൽ,​ ​ചി​ല​ർ​ ​പ്ര​ത്യേ​ക​ ​അ​ജ​ൻ​ഡ​യോ​ടെ​ ​പെ​രു​മാ​റു​ന്ന​ത് ​നി​ർ​ഭാ​ഗ്യ​ക​ര​മാ​ണ്.​ ​