ക്വാറിയ്‌ക്കെതിരെ പൗരസമിതി
Wednesday 01 April 2026 2:58 AM IST
മലപ്പുറം: മമ്പാട് പുള്ളിപ്പാടം കാരച്ചാലിലെ ക്വാറിയ്ക്കെതിരെ സമരം ശക്തമാക്കുമെന്ന് പൗരസമിതി. നിയമവിരുദ്ധമായാണ് ക്വാറിയുടെ പ്രവർത്തനമെന്നു കാണിച്ച് കലക്ടറടക്കമുള്ളർക്ക് പരാതി നൽകിയിട്ടും പരിഹാരമില്ല. പരിസ്ഥിതി ദുരന്തമുണ്ടായ പ്രദേശത്തിനു സമീപമാണ് ക്വാറി
യെന്നത് ഇവിടത്തുകാരെ ആശങ്കയിലാക്കുന്നു. ഇതു സംബന്ധിച്ച് ബി.ജെ.പി ജില്ലാ അധ്യക്ഷനോട് സൂചിപ്പിച്ചിട്ടുണ്ടെന്നും അവരുടെ പിന്തുണയോടെ സമരം തുടരുമെന്നും പൗരസമിതി പ്രസിഡന്റ് സി.പി.വിശാഖ്, സെക്രട്ടറി എം.വിഷ്ണു, ഭാരവാഹിയായ വി.സന്തോഷ് എന്നിവർ വാർത്താ സമ്മേളനത്തിൽ റഞ്ഞു.