ഇ.എൻ അനുസ്മരണം
Wednesday 01 April 2026 2:59 AM IST
കോട്ടക്കൽ: ആര്യവൈദ്യശാല വർക്കേഴ്സ് ഫെഡറേഷൻ സി.ഐ.ടി.യു മുൻ പ്രസിഡന്റും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന അന്തരിച്ച ഇ.എൻ.മോഹൻദാസിനെ അനുസ്മരിച്ചു കൊണ്ട് ആര്യവൈദ്യശാല വർക്കേഴ്സ് ഫെഡറേഷൻ സി.ഐ.ടി.യു 'മായാത്ത മന്ദഹാസം' എന്ന പേരിൽ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് വി.ശശികുമാർ ഉദ്ഘാടനം ചെയ്തു. പി.വി.ശശീധരൻ അദ്ധ്യക്ഷത വഹിച്ചു. പേക്കാട്ട് മോഹനൻ അനുസ്മരണ പ്രഭാഷണം നടത്തി. മാന്തൊടി രാമചന്ദ്രൻ ,വി.ടി.സുരേഷ് എന്നിവർ സംസാരിച്ചു.