51 വെട്ടിന്റെ രാഷ്ട്രീയം സിപിഎം ഇന്നും തുടരുന്നു: വിമര്‍ശനവുമായി കെ സി വേണുഗോപാല്‍
കോഴിക്കോട്: അക്രമരാഷ്ട്രീയത്തിലൂടെ ബംഗാളിനെ തകര്‍ത്തതു പോലെ വടകരയെയും ബോംബിന്റെ നാടാക്കി മാറ്റാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി.
വടകര പ്രദേശത്ത് കുറേക്കാലമായി വളരെ ബോധപൂര്‍വമായ അക്രമങ്ങളാണ് സിപിഎം നടത്തുന്നത്. പാര്‍ട്ടിക്കകത്ത് ചോദ്യങ്ങള്‍ ചോദിച്ചതിന്റെ പേരില്‍ ടി.പി.ചന്ദ്രശേഖരനെ സിപിഎം 51വെട്ടു വെട്ടി കൊലപ്പെടുത്തിയ നാടാണ് വടകര. ഭരിക്കുന്ന പാര്‍ട്ടി തന്നെ ഇവിടെ ബോംബ് നിര്‍മിക്കുകയും അതിന്റെ ഭാഗമായി അക്രമങ്ങള്‍ നടത്തുകയുമാണ്.
കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച പ്രതിപക്ഷ പ്രവര്‍ത്തകന്റെ വടകരയിലെ വീടിനു നേരെ ബോംബാക്രമണം നടത്തിയിരിക്കുകയാണ്.സമാധാനപൂര്‍ണമായ നാടാക്കി വടകരയെ മാറ്റാനാണ് യുഡിഎഫ് ആഗ്രഹിക്കുന്നത്. അഭിപ്രായവ്യത്യാസങ്ങളോ എതിര്‍പ്പുകളോ ഉള്ളതിന്റെ പേരില്‍ ബോംബെറിയുന്നതും 51വെട്ട് വെട്ടി കൊലപ്പെടുത്തുന്നതുമൊന്നും രാഷ്ട്രീയ പ്രത്യയശാസ്ത്രമല്ല.- വേണുഗോപാല്‍ പറഞ്ഞു.