വഞ്ചനാദിനാചരണം

Thursday 02 April 2026 12:38 AM IST

പത്തനംതിട്ട: സംസ്ഥാനത്ത് പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന് തിരഞ്ഞെടുപ്പ് വാഗ്ദാനം നൽകി ഇടതുസർക്കാർ ജീവനക്കാരെ വഞ്ചിച്ചതായി എൻ.ജി.ഒ സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി എസ്.രാജേഷ് ആരോപിച്ചു. പങ്കാളിത്ത പെൻഷൻ നിലവിൽവന്ന ഏപ്രിൽ ഒന്നിന് നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ്‌ എൻ.ജി.ഹരീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എസ്.ഗിരീഷ്, സംസ്ഥാന സമിതി അംഗം ജി.അനീഷ്, ജില്ലാ ട്രഷറർ പി.ആർ.രമേശ്‌, ജില്ലാ ജോയിന്റ് സെക്രട്ടറി എസ്.ഷാജി എന്നിവർ പ്രസംഗിച്ചു.