തിരഞ്ഞെടുപ്പ് കൺവെൻഷൻ

Thursday 02 April 2026 12:12 AM IST
വലിയ പറമ്പ മണ്ഡലം മഹിളാ കോൺഗ്രസ് തിരഞ്ഞെടുപ്പ് കൺവെൻഷൻ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ. അശോകൻ ഉദ്ഘാടനം ചെയ്യുന്നു

വലിയപറമ്പ: വലിയ പറമ്പ മണ്ഡലം മഹിളാ കോൺഗ്രസ് തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി. തൃക്കരിപ്പൂർ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി സന്ദീപ് വാര്യരുടെ വിജയത്തിന് വേണ്ടി ശക്തമായ പ്രവർത്തനം നടത്താൻ യോഗം തിരുമാനിച്ചു. മണ്ഡലം മഹിളാ കോൺഗ്രസ് പ്രസിഡന്റ് ചിത്രലേഖ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ. അശോകൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കെ. സിന്ധു മുഖ്യപ്രഭാഷണം നടത്തി. യോഗത്തിൽ മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി സുമ കണ്ണൻ, പഞ്ചായത്ത് മെമ്പർമാരായ ഷീബ മാടക്ക, മറിയംബി, ബ്ലോക്ക് കോൺഗ്രസ് സെകട്ടറി ഒ.കെ ഷാജി, മുൻ പഞ്ചായത്ത് മെമ്പർ ശാരദ, വി. ലീല, ധന്യ ശോഭന തുടങ്ങിയവർ സംസാരിച്ചു. സുകന്യ സ്വാഗതവും പി.വി ഇന്ദിര നന്ദിയും പറഞ്ഞു.