കൊച്ചി തുറമുഖത്ത് കരിദിനാചരണം

Wednesday 01 April 2026 9:46 PM IST

കൊച്ചി​: തൊഴിലാളി വിരുദ്ധ ലേബർ കോഡുകളും റൂളുകളും പിൻവലിക്കണമെന്നാവശ്യപ്പെട്ട് കൊച്ചിൻ പോർട്ട് ജോയിന്റ് ട്രേഡ് യൂണിയൻ ഫോറം കൊച്ചി തുറമുഖത്ത് കരിദിനമാചരിച്ചു. മറൈൻ സെക്ഷനിലെ റിലേ നിരാഹാര സമരപ്പന്തലിൽ നിന്നാരംഭിച്ച പ്രകടനം തുറമുഖ ആസ്ഥാനത്തെത്തി കരിദിനാചരണസമരം നടത്തി. തോമസ് സെബാസ്റ്റ്യൻ അദ്ധ്യക്ഷനായി. സി.ഡി.നന്ദകുമാർ ഉദ്ഘാടനം ചെയ്തു. എം.എൻ.മനോജ്, വി.കെ.സുരേന്ദ്രൻ, ജോസഫ് ജോസ്, ഷാലൻ വള്ളുവശേരി തുടങ്ങി​യവർ പങ്കെടുത്തു.