ജി.രമേശൻ കോൺട്രാക്ടറുടെ ഭാര്യ ബി.ഇന്ദിര ദേവി നിര്യാതയായി
Thursday 02 April 2026 12:48 AM IST
തിരുവനന്തപുരം: കിഴക്കേകോട്ട സംതൃപ്തിയിൽ പരേതനായ ജി.രമേശൻ കോൺട്രാക്ടറുടെ ഭാര്യ ബി.ഇന്ദിരാദേവി (83) നിര്യാതയായി. ഇന്നലെ ഉച്ചയ്ക്ക് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.വെൺപാലവട്ടം തണ്ണിച്ചാൽ കുടുംബാംഗമാണ്.ചിത്ര രമേശ്, മഞ്ജു രമേശ്, പ്രമുഖ കാർഡിയോളജിസ്റ്റായ ഡോ.ബിനു രമേശ്,പ്രമുഖ വ്യവസായിയും രാജധാനി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാനുമായ ഡോ.ബിജു രമേശ് എന്നിവർ മക്കളും ഡോ.അജിത് കുമാർ, സീനാ ബിനു രമേശ്,റാണി ബിജുരമേശ് എന്നിവർ മരുമക്കളുമാണ്. ഭൗതിക ശരീരം ഇന്ന് രാവിലെ 9 വരെ സ്വവസതിയായ കിഴക്കേകോട്ട രാജധാനി സംതൃപ്തിയിൽ പൊതുദർശനത്തിനു വയ്ക്കും. സംസ്‌കാര ചടങ്ങുകൾ ഇന്ന് രാവിലെ 10ന് തറവാട് വീടായ വെൺപാലവട്ടം തണ്ണിച്ചാൽ കുടുംബ വീട്ടുവളപ്പിൽ നടക്കും.