ശ്രീനാരായണ ദാർശനിക പഠന ശിബിരത്തിന് തുടക്കമായി

Thursday 02 April 2026 12:12 AM IST

ശിവഗിരി:ഗുരുധർമ്മപ്രചരണ സഭയുടെ നേതൃത്വത്തിൽ ഗുരുധർമ്മപ്രചാരകരെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ശിവഗിരിയിൽ സംഘടിപ്പിച്ചിരിക്കുന്ന ത്രിദിന ശ്രീനാരായണ ദാർശനിക പഠനശിബിരത്തിന് തുടക്കമായി.ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു.സമൂഹപ്രാർത്ഥനയ്ക്കു ശേഷം ഗുരുധർമ്മപ്രചരണ സഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി അനുഗ്രഹ പ്രഭാഷണo നടത്തി.തുടർന്ന് ഗുരുഷട്കം ഒരു പഠനം എന്ന വിഷയത്തിൽ സ്വാമി സച്ചിദാനന്ദ ക്ലാസ് നയിച്ചു.സഭ ജോയിന്റ് രജിസ്ട്രാർ പുത്തൂർ ശോഭനൻ ആമുഖ പ്രഭാഷണം നടത്തി. തുടർന്ന് സ്വാമി ദേവാത്മാനന്ദ സരസ്വതി ഗുരുദർശനം നിത്യജീവിതത്തിൽ പഠന ക്ലാസ് നയിച്ചു. വൈകിട്ട് നടന്ന സെഷനിൽ പ്രകൃതിജീവനത്തിലൂടെ ആരോഗ്യ സംരക്ഷണം എന്ന വിഷയത്തിൽ ഡോ.കെ.ആർ.ജയകുമാർ ക്ലാസ് നയിച്ചു.