പ്രധാനമന്ത്രിയുടെ ഓഡിയോ ബ്രിഡ്ജ് ഇന്ന് നാലുലക്ഷം പേരുമായി സംവദിക്കും
Thursday 02 April 2026 12:33 AM IST
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെ നാലുലക്ഷത്തോളം പേരുമായി ഓഡിയോ ബ്രിഡ്ജിലൂടെ സംവദിക്കും. വൈകിട്ട് 4.30നാണ് പരിപാടി. നരേന്ദ്രമോദി ആപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട ആളുകളുടെ ചോദ്യങ്ങൾക്കും പ്രധാനമന്ത്രി മറുപടി നൽകും. യുവാക്കൾ, വനിതകൾ, പട്ടികജാതി, പട്ടികവർഗ്ഗവിഭാഗത്തിൽ നിന്നുള്ളവർ, കർഷകർ, വിദ്യാർത്ഥികൾ എന്നിവരാണ് പ്രധാനമന്ത്രിയുമായി സംവദിക്കുന്നത്. ബിജെപി സംസ്ഥാന വക്താവ് അഡ്വ. ശ്രീപദ്മനാഭൻ പരിഭാഷകനായി ഡൽഹിയിൽ പ്രധാനമന്ത്രിക്കൊപ്പമുണ്ടാകും നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പാലക്കാട്, തൃശൂർ ജില്ലകളിൽ കഴിഞ്ഞ ദിവസമെത്തിയ പ്രധാനമന്ത്രി നാലിന് തിരുവല്ല, തിരുവനന്തപുരം എന്നിവിടങ്ങളിലും വീണ്ടുമെത്തുന്നുണ്ട്. ഇതിനിടെയാണ് നവമാധ്യമ മേഖലയിലെ പുതിയ തരംഗമായ ഓഡിയോ ബ്രിഡ്ജിലൂടെ നാലുലക്ഷത്തോളം പേരുമായി സംവദിക്കുന്നത്.