പി.എസ്.സി അറിയിപ്പുകൾ

Thursday 02 April 2026 12:44 AM IST

പരീക്ഷാകേന്ദ്രത്തിൽ മാറ്റം കേരള മോട്ടോർ ട്രാൻസ്പോർട്ട് വർക്കേഴ്‌സ് വെൽഫയർ ഫണ്ട് ബോർഡിൽ ഡിസ്ട്രിക്റ്റ് എക്‌സിക്യൂട്ടീവ് ഓഫീസർ/അഡീഷണൽ ഡിസ്ട്രിക്റ്റ് എക്‌സിക്യൂട്ടീവ് ഓഫീസർ (കാറ്റഗറി നമ്പർ 415/2025) തസ്തികയിലേക്ക് ഏപ്രിൽ 6 ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.20 വരെ നടത്തുന്ന ഒ.എം.ആർ. പരീക്ഷയ്ക്ക് കൊല്ലം ഗവ.മോഡൽ എച്ച്.എസ്. ഫോർ ഗേൾസിൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1011591 മുതൽ 1011758 വരെയുള്ള ഉദ്യോഗാർത്ഥികൾ കൊല്ലം തേവള്ളി ഗവ. മോഡൽ വി.എച്ച്.എസ്. ഫോർ ബോയ്‌സിൽ (എച്ച്.എസ്.വിംഗ്) പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്തെടുത്ത അഡ്മിഷൻ ടിക്കറ്റുമായി ഹാജരായി പരീക്ഷയെഴുതണം.

പ്രമാണപരിശോധന വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (കമ്പ്യൂട്ടർ എയ്ഡഡ് എംബ്രോയിഡറി ആൻഡ് ഡിസൈനിങ്) (കാറ്റഗറി നമ്പർ 580/2024) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവരിൽ പ്രമാണപരിശോധന പൂർത്തിയാക്കാത്തവർക്ക് ഏപ്രിൽ 6 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധന നടത്തും.

ഒ.എം.ആർ. പരീക്ഷ  പാർട്ട്ടൈം/ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി) (കാറ്റഗറി നമ്പർ 535/2025, 568/2025, 663/2025, 864/2025) തസ്തികകളിലേക്ക് ഏപ്രിൽ 17 ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.20 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.