ജി.എസ്.ടി വരുമാനത്തിൽ വർദ്ധന
Thursday 02 April 2026 12:57 AM IST
കൊച്ചി: മാർച്ചിൽ രാജ്യത്തെ ചരക്കു സേവന നികുതി(ജി.എസ്.ടി) വരുമാനം 8.2 ശതമാനം ഉയർന്ന് 1.78 ലക്ഷം കോടി രൂപയിലെത്തി. ഇക്കാലയളവിൽ 22,000 കോടി റീഫണ്ട് കൂടി കണക്കിലെടുത്താൽ മൊത്തം ജി.എസ്.ടി വരുമാനം രണ്ട് ലക്ഷം കോടി രൂപയാണ്. ആഭ്യന്തര വിപണിയിലെ ജി.എസ്.ടി വരുമാനം 5.9 ശതമാനം ഉയർന്ന് 1.46 ലക്ഷം കോടി രൂപയിലെത്തി. ഇറക്കുമതി വരുമാനം 17.8 ശതമാനം ഉയർന്ന് 54,000 കോടി രൂപയിലെത്തി. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ മൊത്തം ജി.എസ്.ടി വരുമാനം 8.3 ശതമാനം വർദ്ധനയോടെ 22.27 ലക്ഷം കോടി രൂപയായി.