അവസരവാദി ചരിത്രത്തിന്റെ ചെളിക്കുണ്ടിൽ വീഴും: പിണറായി

Thursday 02 April 2026 2:18 AM IST

ആലപ്പുഴ: അവസരവാദ രാഷ്ട്രീയ നിലപാട്​ സ്വീകരിച്ചയാൾ ചരിത്രത്തിന്റെ ചെളിക്കുണ്ടിലേക്ക്​ വീഴുമെന്ന്​ മുഖ്യമ​ന്ത്രി പിണറായി വിജയൻ പറഞ്ഞു. അമ്പലപ്പുഴ വളഞ്ഞവഴിയിൽ എൽ.ഡി.എഫ്​ പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാർട്ടി ബന്ധം ഉപേക്ഷിച്ച് യു.ഡി.എഫ്​ പിന്തുണയോടെ സ്വതന്ത്രനായി മത്സരിക്കുന്ന ജി.സുധാകരന്റെ പേരെടുത്ത്​ പറയാതെയായിരുന്നു വിമർശനം. അവസരവാദക്കാരനും യു.ഡി.എഫും ചേർന്ന് ബി.ജെ.പി വോട്ട് തേടുന്നു​.എൽ.ഡി.എഫിനെ പരാജയപ്പെടുത്താനാണ്​ ബി.ജെ.പിയുടെ​ സഹായത്തോടെ സ്ഥാനാർത്ഥിയെ നിറുത്തുന്നത്​. കോൺഗ്രസിന് എങ്ങനെയും ഒരു സീറ്റ് നേടണമെന്നേയുള്ളു. അതിന് ബി.ജെ.പിയുടെ സഹായവും ലഭിക്കുന്നു. വികാരചിചാരമുള്ള മനുഷ്യർ അവസരവാദ നിലപാടിന്റെ മൂർത്തീകരണത്തെ എന്തിനു പേറണം​?. അങ്ങനെ ചിന്തിക്കുമ്പോൾ ശരിയായ നിലപാടിലേക്ക് ജനങ്ങൾ​ എത്തിയിട്ടുണ്ട്​. അമ്പലപ്പുഴയെയും ആലപ്പുഴ​യെയും കുറച്ചു കാണേണ്ട. ഇത്​ പുന്നപ്ര-വയലാർ രക്തസാക്ഷികളുടെ മണ്ണാണ്. ആ മണ്ണിന്​​ അതിന്റേതായ ചരിത്രമുണ്ട്​. ഏതെങ്കിലും തരത്തിൽ വഞ്ചന കാണിച്ചവരെ പ്രോത്സാഹിപ്പിക്കില്ല. ഒരു കാലത്തും ഒരു വ്യതിയാനത്തിന്റെയും കൂടെ ആലപ്പുഴ പോയിട്ടില്ല. വ്യതിയാനത്തിനിരയായവർ അതിന്റെ വഴിക്കു പോകും. ഒരു തരത്തിലുള്ള ​പോറലും എൽ.ഡി.എഫിന്​ ഏൽക്കില്ലെന്നും

മുഖ്യമന്ത്രി പറഞ്ഞു.

 ഞാ​നൊ​രു​ ​ചെ​ളി​ക്കു​ണ്ടി​ലും പോ​യി​ട്ടി​ല്ല​​:​ ​ജി. ​സു​ധാ​ക​രൻ

താ​ൻ​ ​ഒ​രു​ ​ചെ​ളി​ക്കു​ണ്ടി​ലും​ ​പോ​യി​ട്ടി​ല്ലെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ക്ക് ​മ​റു​പ​ടി​ ​ന​ൽ​കി​ ​അ​മ്പ​ല​പ്പു​ഴ​ ​മ​ണ്ഡ​ല​ത്തി​ലെ​ ​യു.​ഡി.​എ​ഫ് ​സ്വ​ത​ന്ത്ര​ ​സ്ഥാ​നാ​ർ​ത്ഥി​ ​ജി.​സു​ധാ​ക​ര​ൻ.​ ​ഉ​റ​ച്ച​ ​പ്ര​ത​ല​ത്തി​ലാ​ണ് ​ഇ​പ്പോ​ഴും​ ​ഇ​രി​ക്കു​ന്ന​ത്.​ ​അ​തി​നു​ള്ള​ ​അ​ട​വും​ ​ത​ന്ത്ര​വു​മ​റി​യാം.​ ​പു​ന്ന​പ്ര​-​വ​യ​ലാ​ർ​ ​സ​മ​ര​ ​കാ​ല​ത്ത് ​തെ​ങ്ങി​ൽ​ ​ക​യ​റി​ ​ന​ട​ന്ന​വ​ർ​ ​ഇ​ന്ന് ​വ​ലി​യ​ ​സ്വാ​ത​ന്ത്ര്യ​ ​സ​മ​ര​സേ​നാ​നി​യാ​യി​ ​ന​ട​ക്കു​ന്നു.​ ​ത​നി​ക്ക് ​ച​രി​ത്ര​ബോ​ധ​മി​ല്ലെ​ന്നാ​ണ് ​മു​ഖ്യ​മ​ന്ത്രി​ ​പ​റ​യു​ന്ന​ത്.​ 75​ ​വ​യ​സ്സ് ​ക​ഴി​ഞ്ഞ​വ​രെ​ ​ഇ​റ​ച്ചി​ക്ക​ട​യി​ൽ​ ​കെ​ട്ടി​ത്തൂ​ക്ക​ണ​മെ​ന്ന് ​പ​റ​ഞ്ഞ​വ​രാ​ണ് ​ച​രി​ത്രം​ ​പ​ഠി​ക്കേ​ണ്ട​ത്.​ ​പി​ണ​റാ​യി​ക്ക് ​വ​യ​സാ​യി​ല്ലേ​?.​ ​ഏ​റ്റ​വും​ ​പ്രാ​യം​ ​കു​റ​ഞ്ഞ​ ​മേ​യ​ർ​ ​തി​രു​വ​ന​ന്ത​പു​ര​ത്തു​ണ്ടാ​യി​ട്ട് ​എ​ന്താ​യി​?. ഭ​ര​ണ​ഘ​ട​ന​യു​ടെ​ ​നാ​നാ​ർ​ത്ഥ​ങ്ങ​ൾ​ ​പി​ണ​റാ​യി​ക്ക് ​അ​റി​യി​ല്ല.​ ​ആ​രെ​ങ്കി​ലും​ ​എ​ഴു​തി​ക്കൊ​ടു​ക്കു​ന്ന​ത് ​പ​റ​ഞ്ഞു​ ​ന​ട​ക്കു​ക​യാ​ണ്.​ ​പാ​വ​പ്പെ​ട്ട​ ​ആ​ശാ​പ്ര​വ​ർ​ത്ത​ക​ർ​ ​ദീ​ർ​ഘ​കാ​ലം​ ​സ​മ​രം​ ​ചെ​യ്തി​ട്ടും​ ​നി​രാ​ശ​രാ​യ​ല്ലേ​ ​പോ​യ​ത്.​ ​ചെ​ടി​ച്ച​ട്ടി​ ​കൊ​ണ്ട് ​അ​ടി​ച്ചു​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സു​കാ​രു​ടെ​ ​ത​ല​ ​ത​ല്ലി​പ്പൊ​ട്ടി​ച്ച​തി​നെ​ ​ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​മെ​ന്നാ​ണ് ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​വി​ശേ​ഷി​പ്പി​ച്ച​ത്.​ ​ഇ​താ​ണോ​ ​ധാ​ർ​മ്മി​ക​ത.​ ​ഭൂ​ത​കാ​ലം​ ​നി​ഷേ​ധി​ക്കു​ന്ന​ത് ​താ​ന​ല്ല,​ ​പി​ണ​റാ​യി​ ​വി​ജ​യ​നാ​ണ്.​അ​ദ്ദേ​ഹ​ത്തി​ന് ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​കാ​ലം​ ​മാ​ത്ര​മാ​ണ് ​ഓ​ർ​മ്മ​യു​ള​ള​ത്.​ ​അ​തു​ ​കൊ​ണ്ടാ​ണ് ​ത​ങ്ങ​ളു​ടെ​ ​കാ​ര്യ​ങ്ങ​ളൊ​ന്നും​ ​അ​റി​യാ​ത്ത​ത്.​ ​ബി.​ജെ.​പി​യു​ടെ​ ​വോ​ട്ട് ​വേ​ണ​മെ​ന്ന് ​താ​ൻ​ ​പ​റ​ഞ്ഞി​ട്ടി​ല്ല.​ ​പി​ണ​റാ​യി​ ​ഏ​ഴാം​ ​ത​വ​ണ​യാ​ണ് ​മ​ത്സ​രി​ക്കു​ന്ന​ത്.​ ​സ​ജി​ ​ചെ​റി​യാ​ൻ​ ​മൂ​ന്നാം​ ​ത​വ​ണ.​ ​ടേം​ ​വ്യ​വ​സ്ഥ​ ​വ​ന്ന​ത് ​ത​ന്നെ​പ്പോ​ലു​ള്ള​വ​രെ​ ​മാ​റ്റാ​നാ​ണെ​ന്ന് ​അ​ന്ന് ​പ​ല​രും​ ​പ​റ​ഞ്ഞ​പ്പോ​ൾ​ ​വി​ശ്വ​സി​ച്ചി​ല്ല.​ ​ഇ​ന്ന​ത് ​ബോ​ദ്ധ്യ​മാ​യി​-​ ​സു​ധാ​ക​ര​ൻ​ ​പ​റ​ഞ്ഞു..