കുടുംബ സംഗമം

Thursday 02 April 2026 12:18 AM IST

കോന്നി : യു.ഡി.എഫ് സ്ഥാനാർത്ഥി പ്രൊഫ.സതീഷ് കൊച്ചുപറമ്പിലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി കേരള സ്റ്റേറ്റ് പെൻഷനേഴ്സ് അസോസിയേഷൻ കോന്നി നിയോജക മണ്ഡലം കുടുംബ സംഗമം കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രുദ്ര രാജു ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് എ.അസീസ് കുട്ടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എം.എ.ജോൺ, പ്രവീൺ പ്ലാവിളയിൽ, കോശി മാണി, എസ്.സന്തോഷ് കുമാർ, എലിസബത്ത് അബു, വിത്സൺ തുണ്ടിയത്ത്, ഗീവർഗീസ്, റഹിം റാവുത്തർ, എം.പി.മോഹനൻ, ജെസി വർഗീസ് എന്നിവർ പ്രസംഗിച്ചു.