പിന്തുണ നൽകും
Thursday 02 April 2026 12:21 AM IST
പത്തനംതിട്ട: ദളിത് ഫ്രണ്ട് ഓഫ് ഇന്ത്യ (ഡി.എഫ്.ഐ) സംസ്ഥാന കമ്മിറ്റി ആറന്മുള നിയോജക മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി കുമ്മനം രാജശേഖരന് പിന്തുണ പ്രഖ്യാപിച്ചു. ദളിത് - ആദിവാസി വിഭാഗങ്ങളുടെയും പാവപ്പെട്ടവരുടെയും ഉന്നമനം ലക്ഷ്യമിട്ടാണ് ഈ തീരുമാനമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് ഐ.കെ.ബാബു, ഹൈ പവർ കമ്മിറ്റി അംഗം ഗോപി ഒട്ടക്കൽ, കിഴക്കൻ മേഖല പ്രസിഡന്റ് കെ.പി.റെജി,ശശി വടുതല, അനു പുത്തൻവീട്, ഓമന കൊട്ടൻപാറയിൽ, നിഷ പാറയ്ക്കൽ, അനു മാത്യു, കുഞ്ഞുമോൻ തുടങ്ങിയവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.