വെബ് കാസ്റ്റിംഗ് ഓപ്പറേറ്റർ

Thursday 02 April 2026 12:26 AM IST

പത്തനംതിട്ട : നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ പോളിംഗ് ബൂത്തുകളിലേക്ക് 650 വെബ് കാസ്റ്റിംഗ് ഓപ്പറേറ്റർമാരെ ആവശ്യമുണ്ട്. ഏപ്രിൽ ഒമ്പതിന് നടക്കുന്ന തിരഞ്ഞെടുപ്പിൽ പോളിംഗ് ബൂത്തുകളിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറയുടെ പ്രവർത്തനം നിരീക്ഷിക്കുകയാണ് ജോലി. പോളിംഗ് സമയവും തിരഞ്ഞെടുപ്പ് തലേദിവസം രണ്ട് മണിക്കൂർ ട്രയൽ വെബ് കാസ്റ്റിംഗിനും ഹാജരാകണം. 18 വയസ് പൂർത്തിയായ, പ്ലസ് ടു യോഗ്യതയുള്ള സ്മാർട്ട് ഫോൺ കൈവശമുള്ളവർക്ക് അപേക്ഷിക്കാം. വേതനമായി 1000 രൂപ ലഭിക്കും. ഫോൺ : 9946479009 / 9446911812.