മോദി കോട്ടയത്ത് വരില്ല
Thursday 02 April 2026 2:00 AM IST
കോട്ടയം: പ്രധാനമന്ത്രിയുടെ കോട്ടയത്തെ പരിപാടി റദ്ദാക്കി. നാലിന് പാലായിൽ റോഡ് ഷോയാണ് ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ സുരക്ഷാ പ്രശ്‌നം മുൻനിറുത്തി കോട്ടയം മുനിസിപ്പൽ മൈതാനിയിലേക്ക് സമ്മേളനം മാറ്റിയിരുന്നു. എന്നാൽ സുരക്ഷിതമായ വേദിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മോദിയുടെ വരവ് റദ്ദാക്കിയത്.