ഇനി എട്ടു നാളുകൾ പോരാട്ടച്ചൂടിൽ മണ്ഡലങ്ങൾ

Friday 03 April 2026 12:05 AM IST
vote

ആവേശം പകരാൻ മുഖ്യമന്ത്രി ഇന്നെത്തും

കോഴിക്കോട്: പോളിംഗ് ബൂത്തിലേക്ക് നീങ്ങാൻ എട്ട് ദിനങ്ങൾ മാത്രം ശേഷിക്കെ എങ്ങും തീപാറുന്ന പ്രചാരണ കോലാഹലം. ആരോപണ പ്രത്യാരോപണങ്ങളുമായി വോട്ടറുടെ മനസിളക്കാൻ മുന്നണികൾ ഓടി നടക്കുകയാണ്. സമൂഹമാദ്ധ്യമങ്ങളിൽ റീലുകളായും തുറന്ന സംവാദങ്ങളായും മുന്നണികളുടെ കൊമ്പുകോർക്കലുകൾ വേറെയും. വീട് കയറിയുള്ള പ്രചാരണവും ചെറുയോഗങ്ങളും പരമാവധി വേഗത്തിൽ പൂർത്തിയാക്കുകയാണ് മുന്നണികളുടെ ലക്ഷ്യം.എൽ.ഡി.എഫിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കളത്തിലിറങ്ങുന്നതോടെ അണികളിൽ ആവേശം നിറയും.

പോരാട്ടം അവസാന നാളുകളിലേക്ക് കടന്നതോടെ പ്രമുഖ നേതാക്കളെയെല്ലാം എത്തിച്ച് അടിയൊഴുക്കുകൾ തങ്ങൾക്കനുകൂലമാക്കാനുള്ള തീവ്രശ്രമത്തിലാണ് മുന്നണികൾ. ലഭിക്കാൻ സാദ്ധ്യതയുള്ള വോട്ടുകൾ ബൂത്ത് അടിസ്ഥാനത്തിൽ പരിശോധിച്ച് തുടങ്ങി. വേനൽചൂടിൽ നിന്ന് ആശ്വാസം തേടി അതിരാവിലെ തന്നെ സ്ഥാനാർത്ഥികളെല്ലാം പ്രചരണവുമായി സജീവമാണ്. ഉച്ചവെയിൽ കനക്കുന്നതിന് മുമ്പായി പകുതി വോട്ടർമാരെയെങ്കിലും കാണുകയാണ് ലക്ഷ്യം. ഉച്ചയ്ക്ക് ചെറിയൊരു ഇടവേള നൽകി വെെകീട്ടും രാത്രിയിലുമാണ് റോഡ് ഷോയും റാലികളുമെല്ലാം. ചിലയിടങ്ങളിൽ പ്രചാരണ കൊഴുപ്പ് കുറവാണെങ്കിലും പോരാട്ട വീര്യത്തിന് കുറവൊന്നുമില്ല. ചർച്ചകളും സജീവം. പ്രധാന കേന്ദ്രങ്ങളിലെല്ലാം ചൂടു പോലും വകവെയ്ക്കാതെ വൻജനാവലിയാണ് സ്ഥാനാർത്ഥികളെ സ്വീകരിക്കാനെത്തുന്നത്. കാച്ചിക്കുറുക്കിയ പ്രസംഗങ്ങളിലൂടെയും വഴിയിൽ കാണുന്നവരോട് കുശലാന്വേഷണം നടത്തിയും വോട്ട് ഉറപ്പിക്കുകയാണ് ഇവർ.

മണ്ഡലങ്ങളിൽ പോരാട്ടം

പതിമൂന്ന് മണ്ഡലങ്ങളിലും തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് സ്ഥാനാർത്ഥികൾ വോട്ട് തേടുന്നത്. ഇതിനോടകം പ്രമുഖ നേതാക്കളെയെല്ലാം കളത്തിലിറക്കി മുന്നണികൾ സ്ഥാനാർത്ഥികളിൽ ആത്മവിശ്വാസവും കൂട്ടിത്തുടങ്ങി. യു.ഡി.എഫ്

നേതാക്കളായ രാഹുൽ ഗാന്ധി, കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ, ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബി തുടങ്ങിയ പാർട്ടി നേതാക്കൾ ജില്ലയിലെത്തിയിരുന്നു. ബസ്‌സ്റ്റാൻഡിൽ, ചായക്കടകളിൽ, ബസിൽ, പാർട്ടി ആസ്ഥാനങ്ങളിൽ, മറ്റ് സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെല്ലാം തിരഞ്ഞെടുപ്പ് തന്നെയാണ് പ്രധാന ചർച്ചാ വിഷയം.

വ​യ​നാ​ട്ടി​ൽ​ ​മു​ന്ന​ണി​ക​ൾ​ ​കൊ​ണ്ടും​ ​കൊ​ടു​ത്തും

പ്ര​ത്യേ​ക​ ​ലേ​ഖ​കൻ

ക​ൽ​പ്പ​റ്റ​:​ ​ര​ണ്ടാം​ ​ഘ​ട്ട​ ​പ്ര​ചാ​ര​ണ​ ​പ​രി​പാ​ടി​ക്ക് ​വ​യ​നാ​ട്ടി​ൽ​ ​മീ​ന​ച്ചൂ​ടി​നെ​ക്കാ​ൾ​ ​കാ​ഠി​ന്യ​മേ​റെ.​ ​വ​യ​നാ​ട്ടി​ലെ​ ​മൂ​ന്ന് ​മ​ണ്ഡ​ല​ങ്ങ​ളി​ലും​ ​വി​ഷ​യ​ങ്ങ​ൾ​ക്ക് ​ഒ​ട്ടും​ ​പ​ഞ്ഞ​മി​ല്ല.​ ​രാ​ജ്യ​ത്തെ​ ​ന​ടു​ക്കി​യ​ ​മു​ണ്ട​ക്കൈ​ ​ഉ​രു​ൾ​ ​ദു​ര​ന്തം​ ​മാ​ത്രം​ ​മ​തി​ ​പ്ര​ചാ​ര​ണ​ത്തി​ന് ​കൊ​ഴു​പ്പേ​കാ​ൻ.​ ​മു​ണ്ട​ക്കൈ​ ​ചൂ​ര​ൽ​മ​ല​ ​ഉ​രു​ൾ​ ​ദു​ര​ന്തം​ ​വ​രു​ത്തി​ ​വ​ച്ച​ ​വി​ന​ ​വ​യ​നാ​ട്ടി​നേ​ക്കാ​ൾ​ ​കൂ​ടു​ത​ൽ​ ​ക​ത്തു​ന്ന​ത് ​ഇ​പ്പോ​ൾ​ ​ജി​ല്ല​യ്ക്ക് ​പു​റ​ത്താ​ണ്.​ ​ഇ​ട​തു​മു​ന്ന​ണി​ ​വി​ക​സ​ന​ ​നേ​ട്ട​ങ്ങ​ൾ​ ​പ​റ​യു​മ്പോ​ൾ​ ​അ​തി​നെ​ ​പാ​ടെ​ ​വി​മ​ർ​ശി​ച്ചു​കൊ​ണ്ടാ​ണ് ​യു.​ഡി.​എ​ഫി​ന്റെ​യും​ ​എ​ൻ.​ഡി.​എ​യു​ടെ​യും​ ​പ്ര​ചാ​ര​ണം.​ ​വ​യ​നാ​ട്ടി​ലെ​ത്തി​യ​ ​സം​സ്ഥാ​ന​ ​ദേ​ശീ​യ​ ​നേ​താ​ക്ക​ളൊ​ക്കെ​ ​ഇ​തി​ന് ​മൂ​ർ​ച്ച​ ​കൂ​ട്ടു​ന്നു.​ ​തു​ര​ങ്ക​പാ​ത​ ​പൂ​ർ​ത്തി​യാ​ക​ണ​മെ​ങ്കി​ൽ​ ​എ​ൽ.​ഡി.​എ​ഫ് ​സ​ർ​ക്കാ​ർ​ ​തു​ട​ര​ണ​മെ​ന്ന​ ​അ​ഭ്യ​ർ​ത്ഥ​ന​യും​ ​ഇ​ട​ത് ​മു​ന്ന​ണി​ ​ജ​ന​ങ്ങ​ൾ​ക്ക് ​മു​മ്പാ​കെ​ ​വ​യ്ക്കു​ന്നു. നാ​ടി​നെ​ ​ബാ​ധി​ക്കു​ന്ന​ ​പ്ര​ശ്ന​ങ്ങ​ളൊ​ന്നു​മ​ല്ല​ ​വ​യ​നാ​ട്ടി​ൽ​ ​ഇ​പ്പോ​ൾ​ ​വി​ഷ​യം.​ ​മു​ണ്ട​ക്കൈ​ ​ചൂ​ര​ൽ​മ​ല​ ​ഉ​രു​ൾ​ ​ദു​ര​ന്ത​ബാ​ധി​ത​രു​ടെ​ ​പേ​രി​ൽ​ ​പ​ണം​ ​പി​രി​ച്ച് ​വ​ഞ്ചി​ച്ച​ ​കോ​ൺ​ഗ്ര​സി​ന്റെ​യും​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സി​ന്റെ​യും​ ​നി​ല​പാ​ട് ​അ​വ​ർ​ക്ക് ​മാ​ത്ര​മ​ല്ല​ ​കേ​ര​ള​ത്തി​നാ​കെ​യും​ ​അ​പ​മാ​ന​മാ​ണെ​ന്ന് ​പ​റ​ഞ്ഞാ​ണ് ​സി.​പി.​എം​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​എം.​ ​എ.​ബേ​ബി​ ​ചു​ര​മി​റ​ങ്ങി​യ​ത്.​ ​ ഇ​ല​ക്ഷ​ൻ​ ​സ്റ്റ​ണ്ടെ​ന്ന​ ​നി​ല​യി​ലാ​ണ് ​ക​ൽ​പ്പ​റ്റ​യി​ലെ​ ​ടൗ​ൺ​ ​ഷി​പ്പ് ​ത​ട്ടി​ക്കൂ​ട്ടി​ ​ഉ​ദ്ഘാ​ട​നം​ ​ന​ട​ത്തി​യ​ത്.​ ​യാ​തൊ​രു​ ​സൗ​ക​ര്യ​വും​ ​ഒ​രു​ക്കാ​തെ​ ​ഉ​ദ്ഘാ​ട​ന​ ​മാ​മാ​ങ്കം​ ​ത​ന്നെ​ ​ന​ട​ത്തി.​ ​താ​ക്കോ​ൽ​ ​ന​ൽ​കി​യ​വ​രി​ൽ​ ​ആ​ർ​ക്കും​ ​ത​ന്നെ​ ​ടൗ​ൺ​ ​ഷി​പ്പി​ൽ​ ​ക​യ​റി​ക്കൂ​ടാ​ൻ​ ​ഇ​തേ​വ​രെ​ ​ക​ഴി​ഞ്ഞി​ല്ലെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വും​ ​ഘ​ട​ക​ക​ക്ഷി​ക​ളും​ ​തി​രി​ച്ച​ടി​ക്കു​ന്നു.​ ​കോ​ൺ​ഗ്ര​സ് ​നി​ർ​മ്മി​ച്ച് ​ന​ൽ​കു​മെ​ന്ന് ​പ​റ​ഞ്ഞ​ ​ഭൂ​മി​യി​ലേ​ക്ക് ​മാ​ർ​ച്ച് ​ന​ട​ത്തി​യ​ ​ഡി.​വൈ.​എ​ഫ്.​ ​ഐ​ ​പ്ര​തീ​കാ​ത്മ​ക​മാ​യ​ ​കു​ടി​ൽ​ ​കെ​ട്ട​ൽ​ ​സ​മ​ര​വും​ ​ന​ട​ത്തി.​കു​ടി​ൽ​ ​കെ​ട്ട​ൽ​ ​സ​മ​രം​ ​ന​ട​ത്തേ​ണ്ട​ത് ​കൊ​ട്ടി​ ​ആ​ഘോ​ഷി​ച്ച് ​ന​ട​ത്തി​യ​ ​ടൗ​ൺ​ഷി​പ്പ് ​ഭൂ​മി​യി​ലാ​ണെ​ന്ന് ​ടി.​സി​ദ്ദീ​ഖ് ​എം.​എ​ൽ.​എ.​ ​ഉ​ൾ​പ്പെ​ടെ​യു​ള​ള​വ​ർ​ ​പ​റ​യു​ന്നു.​ ​സി.​പി.​എം​ ​നി​യ​ന്ത്ര​ണ​ത്തി​ലു​ള​ള​ ​സു​ൽ​ത്താ​ൻ​ബ​ത്തേ​രി​യി​ലെ​ ​ബ്ര​ഹ്മ​ഗി​രി​ ​സൊ​സൈ​റ്റി​യി​ലെ​ ​നി​ക്ഷേ​പ​ക​ർ​ക്ക് ​കൊ​ടു​ത്ത് ​തീ​ർ​ക്കാ​നു​ള​ള​ ​കോ​ടി​ക​ൾ​ ​ആ​ദ്യം​ ​കൊ​ടു​ത്ത് ​തീ​ർ​ക്കൂ​ ​എ​ന്നി​ട്ടാ​കാം​ ​വി​മ​ർ​ശ​ന​മെ​ന്നും​ ​പ്ര​തി​പ​ക്ഷം​ ​തി​രി​ച്ച​ടി​ക്കു​ന്നു.​ ​വോ​ട്ടി​ല്ലെ​ന്ന് ​പ​റ​ഞ്ഞ് ​ബ്ര​ഹ്മ​ഗി​രി​യി​ലെ​ ​ഇ​ര​ക​ൾ​ ​വീ​ടു​ക​ൾ​ക്ക് ​മു​മ്പി​ൽ​ ​പ്ള​ക്കാ​ർ​ഡു​ക​ൾ​ ​ഉ​യ​ർ​ത്തി​ ​രം​ഗ​ത്തു​വ​രു​ന്ന​തും​ ​യു.​ഡി.​എ​ഫ് ​ആ​യു​ധ​മാ​ക്കു​ന്നു.​ ​ഇ​ങ്ങ​നെ​ ​ആ​രോ​പ​ണ​ ​പ്ര​ത്യാ​രോ​പ​ണ​ങ്ങ​ളു​മാ​യി​ ​തി​ള​ച്ച് ​മ​റി​യു​ക​യാ​ണ് ​വ​യ​നാ​ട്ടി​ലെ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​രം​ഗം.