പ്രതിയെ വെറുതെ വിട്ടു

Thursday 02 April 2026 12:17 AM IST

കൊല്ലം: മോഷണം പോയ ബൈക്കാണെന്ന് അറിഞ്ഞുകൊണ്ട് വാങ്ങിയെന്ന് ആരോപിത്ത് ഈസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയെ വെറുതെ വിട്ടു. കരിക്കോട് സ്വദേശി ഷഹാലുദീനെയാണ് കൊല്ലം മൂന്നാം അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് എം.സി.ആന്റണി വെറുതെ വിട്ടത്. 2024 മേയ് 13ന് കൊല്ലം ഗ്രാൻഡ് തീയേറ്ററിന് സമീപത്തുനിന്നാണ് ബൈക്ക് മോഷണം പോയത്. പ്രതിക്ക് വേണ്ടി അഭിഭാഷകരായ എസ്.ഡി.ഉണ്ണിക്കൃഷ്ണൻ, കെ.അമ്പിളി, ഷൈജി ശ്യാം എന്നിവർ കോടതിയിൽ ഹാജരായി.