ഈസ്റ്റർ ആഘോഷം
Thursday 02 April 2026 12:18 AM IST
കൊല്ലം: വലിയനോമ്പാചരണത്തിലൂടെ ആർജ്ജിച്ച ആത്മീയവിശുദ്ധി നിലനിറുത്തി ഈസ്റ്റർ ആഘോഷങ്ങൾ ലഹരിവിമുക്തമാക്കണമെന്ന് കെ.സി.ബി.സി മദ്യവിരുദ്ധ സിമിതി കൊല്ലം രൂപതാ കമ്മിറ്റി അഭ്യർത്ഥിച്ചു. മദ്യ-മയക്കുമരുന്ന് മാഫിയ സൃഷ്ടിക്കുന്ന ലഹരിവിപത്തിനെതിരെ സാമൂഹിക ജാഗ്രത അനിവാര്യമാണെന്നും യോഗം ചൂണ്ടിക്കാട്ടി. സമിതി രജത ജൂബിലി ആഘോഷങ്ങൾ 12 മുതൽ 19 വരെ നടത്തും. രൂപതാ ഡയറക്ടർ ഫാ. ബിനു തോമസ് അദ്ധ്യക്ഷനായി. പ്രസിഡന്റ് യോഹന്നാൻ ആന്റണി, ജനറൽ സെക്രട്ടറി എ.ജെ.ഡിക്രൂസ്, മേഴ്‌സി യേശുദാസ്, ഇ.എമേഴ്സൺ, എം.എഫ്.ബർഗ്ലീൻ, ബി.സെബാസ്റ്റ്യൻ, സന്തോഷ് സേവ്യർ, ബിനു മൂതാക്കര എന്നിവർ സംസാരിച്ചു.