'വേനൽ മഴ' കലാപഠന ക്ലാസ്
Thursday 02 April 2026 12:23 AM IST
കൊല്ലം: പബ്ലിക് ലൈബ്രറി ആൻഡ് റിസർച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ സോപാനം കലാനികേതനിൽ കലാപഠന ക്ലാസായ 'വേനൽ മഴ ' ആരംഭിച്ചു. ഓണററി സെക്രട്ടറി പ്രതാപ്.ആർ.നായർ ഉദ്‌ഘാടനം ചെയ്‌തു. കൾച്ചറൽ കമ്മിറ്റി കൺവീനർ പ്രകാശ്.ആർ.നായർ, ഗവേണിംഗ് ബോഡി അംഗങ്ങൾ, കലാദ്ധ്യാപകർ എന്നിവർ പങ്കെടുത്തു. ചിത്രകാരൻ ആശ്രാമം സന്തോഷ് നന്ദി പറഞ്ഞു. ചിത്രരചന, സംഗീതം, നൃത്തം, ക്രാഫ്‌ട്, കമ്പ്യൂട്ടർ കോഡിംഗ് ആൻഡ് ഡിജിറ്റൽ പെയിന്റിംഗ്, കരാട്ടെ, പാചക കല എന്നിവയിൽ മേയ് 30 വരെ പരിശീലനം ഉണ്ടായിരിക്കും. പ്രവേശനം തുടരുന്നു.