സ്‌കൂൾ വാർഷികം
Thursday 02 April 2026 12:27 AM IST
കുറ്റിവട്ടം: 124 വർഷം പിന്നിട്ട വിദ്യാലയ മുത്തശ്ശിയായ കുറ്റിവട്ടം ഗവ. മുഹമ്മദൻ എൽ.പി സ്‌കൂൾ വാർഷികം പന്മന പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.സുകന്യ ഉദ്ഘാടനം ചെയ്‌തു. ഡോ. എസ്.ഷെബീർ പ്രതിഭകളെ ആദരിച്ചു. ചവറ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി.കെ.അനിത മുഖ്യപ്രഭാഷണം നടത്തി. ശാസ്ത്രമേള വിജയികൾക്ക് ഗ്രാമപഞ്ചായത്ത് അംഗം സലിജ ബിജു സമ്മാന വിതരണം നടത്തി. ഗായിക ദൈവദശകം ഫെയിം അഷ്ഫിയ അൻവർ, സിംഗർ മുഹമ്മദ് രിഹാൻ എന്നിവർ വിശിഷ്ടാതിഥികളായി. എസ്.എം.സി ചെയർമാൻ ഐ.അനീസ് അദ്ധ്യക്ഷനായി. പ്രഥമാദ്ധ്യാപിക ബഷിരിയ്യത്ത് സ്വഗതവും രേഖാകൃഷ്‌ണൻ നന്ദിയും പറഞ്ഞു.