വിധി, തിരിച്ചടിയും അടിയുമൊന്നുമല്ല : കേന്ദ്രമന്ത്രി സുരേഷ് ഗോപി
Thursday 02 April 2026 1:20 AM IST
തൃശൂർ: സുരേഷ് ഗോപിയുടെ തൃശൂരിലെ ലോക്‌സഭാംഗത്വം ചോദ്യം ചെയ്തുള്ള ഹർജി നിലനിൽക്കുമെന്ന ഹൈക്കോടതി വിധി തിരിച്ചടിയും അടിയുമൊന്നുമല്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. വിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കും. തിരഞ്ഞെടുപ്പ് പ്രചരണത്തിന് മതചിഹ്നങ്ങൾ ഉപയോഗിച്ചുവെന്ന് പറയുന്നതിന് തെളിവുണ്ടെങ്കിൽ അവർ ഹാജരാക്കട്ടെ. തെളിവുകൾ തങ്ങളുടെ പക്കലുമുണ്ട്. കോടതിയുടെ ഒരു നടപടിയായേ ഇതിനെ കാണാനാകൂ. തിരിച്ചടിയെന്ന് പറയുന്നവർ ഇനി ഇതിനെതിരായ വിധി വരുമ്പോൾ എന്ത് കൊടുക്കുമെന്നും സുരേഷ് ഗോപി മാദ്ധ്യമ പ്രവർത്തകരോട് ചോദിച്ചു.