ഇന്ത്യയിലേക്ക് വരുന്നത് 8850 കോടി രൂപയുടെ വൻനിക്ഷേപം,​ യുഎഇയുടെ വമ്പൻ നീക്കത്തിൽ കോളടിച്ച് വിപണി

Thursday 02 April 2026 1:43 AM IST

കൊ​ച്ചി​ :​ ​രാ​ജ്യ​ത്തെ​ ​പ്ര​മു​ഖ​ ​ബാ​ങ്കിം​ഗ് ​ഇ​ത​ര​ ​ധ​ന​കാ​ര്യ​ ​സ്ഥാ​പ​ന​മാ​യ​ ​(​എ​ൻ.​ബി.​എ​ഫ്.​സി​)​ ​സ​മ്മാ​ൻ​ ​കാ​പ്പി​റ്റ​ലി​നെ​ ​അ​ബു​ദാ​ബി​ ​ആ​സ്ഥാ​ന​മാ​യ​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​ഹോ​ൾ​ഡിം​ഗ് ​ക​മ്പ​നി​ ​(​ഐ.​എ​ച്ച്.​സി​)​ ​ഏ​റ്റെ​ടു​ത്തു.​ ​ആ​ദ്യ​ഘ​ട്ട​ത്തി​ൽ​ 5,652​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​നി​ക്ഷേ​പം​ ​ന​ട​ത്തി.​ ​മു​ൻ​ഗ​ണ​നാ​ ​ഓ​ഹ​രി​ക​ൾ,​ ​വാ​റ​ന്റു​ക​ൾ​ ​ഉ​ൾ​പ്പെ​ടെ​ 41.5​ ​ശ​ത​മാ​ന​ത്തി​ന്റെ​ ​ഓ​ഹ​രി​ ​പ​ങ്കാ​ളി​ത്ത​മാ​ണ് ​ഐ.​എ​ച്ച്‌.​സി​ ​നേ​ടി​യ​ത്.​ ​

ഒ​ന്ന​ര​ ​വ​ർ​ഷ​ത്തി​നു​ള്ളി​ൽ​ 3,198​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​നി​ക്ഷേ​പം​ ​ന​ട​ത്തും.​ ​ഏ​റ്റെ​ടു​ക്ക​ൽ​ ​പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ​ ​സ​മ്മാ​ൻ​ ​കാ​പ്പി​റ്റ​ലി​ന്റെ​ 63.3​ ​ശ​ത​മാ​നം​ ​ഓ​ഹ​രി​ക​ളും​ ​ഐ.​എ​ച്ച്‌.​സി​ ​ക​ര​സ്ഥ​മാ​ക്കും.​ ​ആ​ഗോ​ള​ത​ല​ത്തി​ൽ​ 22.4​ ​ല​ക്ഷം​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​ആ​സ്തി​ ​കൈ​കാ​ര്യം​ ​ചെ​യ്യു​ന്ന,​ ​ഐ.​എ​ച്ച്‌.​സി​യു​ടെ​ ​സാ​മ്പ​ത്തി​ക​ ​സേ​വ​ന​ ​പ്ലാ​റ്റ്‌​ഫോ​മാ​യ​ ​ജു​ഡാ​ൻ​ ​ഫി​നാ​ൻ​ഷ്യ​ലി​ന് ​കീ​ഴി​ലാ​കും​ ​സ​മ്മാ​ൻ​ ​കാ​പി​റ്റ​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ക.​ ​എ​ല്ലാ​വി​ധ​ ​സാ​മ്പ​ത്തി​ക​ ​സേ​വ​ന​ങ്ങ​ളും​ ​ല​ഭ്യ​മാ​ക്കു​ന്ന​ ​രാ​ജ്യ​ത്തെ​ ​മു​ൻ​നി​ര​ ​എ​ൻ.​ബി.​എ​ഫ്‌.​സി​യാ​കാ​നാ​ണ് ​ല​ക്ഷ്യ​മെ​ന്ന് ​സ​മ്മാ​ൻ​ ​കാ​പ്പി​റ്റ​ൽ​ ​ലി​മി​റ്റ​ഡ് ​ഡ​യ​റ​ക്ട​റും​ ​സി.​ഇ.​ഒ​യു​മാ​യ​ ​ഗ​ഗ​ൻ​ ​ബം​ഗ​ ​പ​റ​ഞ്ഞു.