കിടപ്പിലായ തൊഴിലാളിക്ക് കാലിക്കറ്റ് ലയൺസ് ക്ലബ്ബിന്റെ സഹായഹസ്തം
കാലിക്കറ്റ്: ലയൺസ് ക്ലബ് ഒഫ് കാലിക്കറ്റ് ഗുൽമോഹർ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി, നട്ടെല്ലിന് ഗുരുതരമായി പരിക്ക് പറ്റി കിടപ്പിലായ ഊരാളത്തിൽ സോമന് ഉപജീവനമാർഗ്ഗം ഒരുക്കി നൽകി. നിർമ്മാണ തൊഴിലാളിയായിരുന്ന സോമന് ജോലി ചെയ്യുന്നതിനിടെ നട്ടെല്ലിന് പരിക്ക് പറ്റിയതിനെ തുടർന്ന് തൊഴിൽ ചെയ്യാൻ സാധിക്കാതെയായിരുന്നു. തുടർന്നാണ് ക്ലബ്ബ് അദ്ദേഹത്തിന് ചെറിയ കച്ചവടം ആരംഭിക്കാനായി നാല് ചക്ര വണ്ടിയും ആവശ്യമായ സാധനങ്ങളും വാങ്ങി നൽകിയത്. ചടങ്ങിൽ പ്രസിഡന്റ് കോട്ടാക്കളത്തിൽ കൃഷ്ണൻകുട്ടി വണ്ടിയുടെ താക്കോൽ കൈമാറി. പരിപാടിയിൽ ആദ്യ വിൽപ്പന അണ്ടിപ്പറ്റ് ബാബു നിർവഹിച്ചു. ലയൺസ് ക്ലബ്ബ് സെക്രട്ടറി വേലായുധൻ പറമ്പിൽ, രാജേഷ് പുതുവായി, അപ്പുട്ടി പുതുക്കുളങ്ങര, സജീഷ് തോട്ടോളി, ഉണ്ണികൃഷ്ണൻ അത്തോളി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.