മൊബൈൽ ഫോൺ ബൂത്തിന് പുറത്ത്: സൂക്ഷിപ്പ് ചുമതല കുടുംബശ്രീ വൊളണ്ടിയർമാർക്ക്
Thursday 02 April 2026 2:18 AM IST
മലപ്പുറം: നിയമസഭ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ എത്തുന്ന വോട്ടർമാരുടെ മൊബൈൽ ഫോൺ സൂക്ഷിക്കുന്ന ചുമതല കുടുംബശ്രീ വൊളണ്ടിയർമാർക്ക്. ജില്ലാ കളക്ടർ വിനയ് ഗോയലിന്റെ ചേംബറിൽ ചേർന്ന യോഗത്തിലാണ് ജില്ലയിലെ 3,689 ബൂത്തുകളിലും വൊളണ്ടിയർമാരുടെ സേവനം കുടുംബശ്രീ മെമ്പർമാർ മുഖേന ഏർപ്പെടുത്താൻ തീരുമാനിച്ചത്. കുടുംബശ്രീയാണ് ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും ഗർഭിണികൾക്കും സേവനം നൽകുന്നത്.