കോട്ടയ്ക്കൽ കോട്ടയിൽ പൊരിഞ്ഞ പൊര്

Thursday 02 April 2026 2:23 AM IST

കോ​ട്ട​ക്ക​ൽ:കോ​ട്ട​യ്ക്ക​ൽ​ ​കോ​ട്ട​യി​ൽ​ ​ഹാ​ട്രി​ക്ക് ​വി​ജ​യം​ ​തേ​ടി​ ​പ്രൊ​ഫ.​ആ​ബി​ദ് ​ഹു​സൈ​ൻ​ ​ത​ങ്ങ​ൾ​ ​പോ​രി​നി​റ​ങ്ങു​മ്പോ​ൾ​ ​മ​ണ്ഡ​ലം​ ​പി​ടി​ക്കാൻ വ​നി​താ​ ​സ്ഥാ​നാ​ർ​ത്ഥി​യെ​യാ​ണ് ​എ​ൽ.​ഡി.​എ​ഫ് ​നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. കു​റ്റി​പ്പു​റം​ ​ഗ്രാ​മ​ ​പ​ഞ്ചാ​യ​ത്ത് ​മു​ൻ​ ​അം​ഗം​ ​പ്രീ​തി​ ​കോ​ഞ്ച​ത്ത് ​എ​ൽ.​ഡി.​എ​ഫി​നാ​യി​ ​മ​ത്സ​രി​ക്കു​മ്പോ​ൾ​ ​ബി.​ഡി.​ജെ.​എ​സ് ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​സു​ബ്ര​ഹ്മ​ണ്യ​ൻ​ ​ചു​ങ്ക​പ്പ​ള്ളി​ ​എ​ൻ.​ഡി.​എ​ ​സ്ഥാ​നാ​ർ​ത്ഥി​യാ​യി​ ​മ​ത്സ​രം​ ​ക​ടു​പ്പി​ക്കു​ന്നു. വ​ളാ​ഞ്ചേ​രി,​ ​കോ​ട്ട​ക്ക​ൽ​ ​മു​നി​സി​പ്പാ​ലി​റ്റി​കളും ​കു​റ്റി​പ്പു​റം,​ ​ഇ​രി​മ്പി​ളി​യം,​ ​എ​ട​യൂ​ർ,​ ​മാ​റാ​ക്ക​ര,​പൊ​ൻ​മ​ള​ ​അ​ട​ക്ക​മു​ള്ള​ ​പ​ഞ്ചാ​യ​ത്തു​ക​ളും​ ​ഭ​രി​ക്കു​ന്ന​ത് ​യു.​ഡി​.എ​ഫാ​ണ്.​ ​ക​ഴി​ഞ്ഞ​ ​അ​‌​ഞ്ചു​ ​വ​ർ​ഷ​മാ​യി​ 951​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​വി​ക​സ​ന​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​പൂ​ർ​ത്തി​യാ​ക്കാ​ൻ​ ​നി​ല​വി​ലെ​ ​എം.​എ​ൽ.​എ.​ആ​ബി​ദ് ​ഹു​സൈ​ൻ​ ​ത​ങ്ങ​ൾ​ക്കാ​യ​തും​ ​യു​ ​ഡി.​എ​ഫി​ന്റെ​ ​ആ​ത്മ​വി​ശ്വാ​സം​ ​കൂ​ട്ടു​ന്നു. എ​ന്നാ​ൽ​ ​ഇ​റാ​ൻ​ ​-​അ​മേ​രി​ക്ക​ ​യു​ദ്ധം​ ​കാ​ര​ണം​ ​പ്ര​വാ​സി​ ​വോ​ട്ട​ർ​മാ​ർ​ക്ക് ​എ​ത്താ​ൻ​ ​ക​ഴി​യാ​ത്ത​ത് ​യു.​ഡി.​എ​ഫി​ന്റെ വോ​ട്ടി​ൽ​ ​പ്ര​തി​ഫ​ലി​ക്കു​മെ​ന്ന് ​എ​ൽ.​ഡി.​എ​ഫ് ​ക​ണ​ക്കു​കൂ​ട്ടു​ന്നു.​ ​അ​തോ​ടൊ​പ്പം​ ​സ​ർ​ക്കാ​രി​ന്റെ​ ​ജ​ന​ക്ഷേ​മ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും​ ​വോ​ട്ടാ​യി​ ​മാ​റു​മെ​ന്നാ​ണ് ​പ്ര​തീ​ക്ഷ. എ​ൻ.​ഡി.​എ​ ​സ്ഥാ​നാ​ർ​ത്ഥി​ ​സു​ബ്ര​ഹ്മ​ണ്യ​ൻ​ ​ചു​ങ്ക​പ്പ​ള്ളി​യു​ടെ​ ​ക്യാ​മ്പും​ ​സ​ജീ​വ​മാ​ണ്.​സ്ഥാ​നാ​ർ​ത്ഥി​യു​ടെ​ ​വാ​ഹ​ന​ ​പ്ര​ചാ​ര​ണ​ ​പ​ര്യ​ട​ന​ ​പ​രി​പാ​ടി​ ​ഇ​ന്ന​ലെ​ ​ബി.​ഡി.​ജെ.​എ​സ് ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​അ​ര​യാ​ക്ക​ണ്ടി​ ​സ​ന്തോ​ഷ് ​കോ​ട്ട​ക്ക​ൽ​ ​കോ​ട്ട​പ്പ​ടി​യി​ൽ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ക​ഴി​ഞ്ഞ​ ​ത​വ​ണ​ ​മ​ത്സ​രി​ച്ച​ ​എ​ൻ.​ഡി.​എ​ ​സ്ഥാ​നാ​ർ​ത്ഥി​ക്ക് ​മ​ണ്ഡ​ല​ത്തി​ൽ​ ​പ​തി​നാ​യി​ര​ത്തി​ന് ​മു​ക​ളി​ൽ​ ​വോ​ട്ട് ​ല​ഭി​ച്ചി​രു​ന്നു.​ന​രേ​ന്ദ്ര​ ​മോ​ദി​ ​സ​ർ​ക്കാ​റി​ന്റെ​ ​വി​ക​സ​ന​ ​ക്ഷേ​മ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​വോ​ട്ടാ​യി​ ​മാ​റു​മെ​ന്നാ​ണ്എ​ൻ.​ഡി.​എ​യു​ടെ​ ​പ്ര​തീ​ക്ഷ. ക​ഴി​ഞ്ഞ​ ​ത​വ​ണ​ ​പൊ​ന്നാ​നി​യി​ൽ​ ​മ​ത്സ​രി​ച്ച​ ​സു​ബ്ര​ഹ്മ​ണ്യ​ൻ​ ​ചു​ങ്ക​പ്പ​ള്ളി​ ​ഇ​ത്ത​വ​ണ​ ​കോ​ട്ട​യ്ക്ക​ലി​ലാ​ണ് ​മ​ത്സ​രി​ക്കു​ന്ന​ത്.

ഏറ്റെടുത്ത് സി.പി.എം

മ​ല​പ്പു​റം,​ ​കു​റ്റി​പ്പു​റം​ ​മ​ണ്ഡ​ല​ങ്ങ​ൾ​ ​വി​ഭ​ജി​ച്ച് 2011​ലാ​ണ് ​കോ​ട്ട​യ്ക്ക​ൽ​ ​മ​ണ്ഡ​ലം​ ​രൂ​പീ​ക​രി​ച്ച​ത്.​

2011​ൽ​ ​അ​ബ്ദു​സ​മ​ദ് ​സ​മ​ദാ​നി​ 35,000​ ​വോ​ട്ടി​ന്റെ​ ​ഭൂ​രി​പ​ക്ഷ​ത്തി​ൽ​ ​വി​ജ​യി​ച്ചു.​

2016​ ​ൽ​ ​പ്രൊ​ഫ,​ ​ആ​ബി​ദ് ​ഹു​സൈ​ൻ​ ​ത​ങ്ങ​ൾ​ 15,062​ ​വോ​ട്ടി​ന്റെ​ ​ഭൂ​രി​പ​ക്ഷ​ത്തി​ൽ​ ​എ​ൻ.​സി.​പി​യു​ടെ​ ​എ​ൻ.​ ​എ.​മു​ഹ​മ്മ​ദ് ​കു​ട്ടി​യെ​ ​പ​രാ​ജ​യ​പ്പെ​ടു​ത്തി.​

2021​ലെ​ ​തി​ര​ഞ്ഞെ​ടു​പ്പി​ലും​ ​ഇ​വ​ർ​ ​ത​മ്മി​ലു​ണ്ടാ​യ​ ​മ​ത്സ​ര​ത്തി​ൽ​ 16,588​ ​വോ​ട്ടി​നാ​യി​രു​ന്നു​ ത​ങ്ങ​ളു​ടെ​ ​വി​ജ​യം.​ ​

നേരത്തെ മത്സരിച്ചിരുന്ന​ ​എ​ൻ.​സി.​പി​യിൽ നിന്ന് സീറ്റ്സി.പി.എം ഏറ്റെടുത്തിട്ടുണ്ട്