അങ്കമാലി മേഖല കൺവെൻഷൻ

Thursday 02 April 2026 4:23 PM IST

കാലടി: ക്ഷേമ പെൻഷനുകൾ തുടർന്ന് ലഭിക്കുന്നതിനും പുതിയ പദ്ധതികൾ ആരംഭിക്കുന്നതിനും എൽ.ഡി.എഫ് തുടർഭരണം ആവശ്യമാണെന്ന് സിറ്റിസൺസ് ഫ്രണ്ട്‌സ് വെൽഫെയർ അസോസിയേഷൻ അങ്കമാലി മേഖല കൺവെൻഷൻ പറഞ്ഞു. കൺവെൻഷൻ ജില്ലാ സെക്രട്ടറി പി.വി.സുഭാഷ് ഉദ്ഘാടനം ചെയ്തു. അങ്കമാലി മേഖല പ്രസിഡന്റ് എം.വി. മോഹനൻ അദ്ധ്യക്ഷനായി. മേഖല സെക്രട്ടറി സി.എൻ.മോഹനൻ റിപ്പോർട്ട് അവതരിപ്പിച്ചു മേഖല ട്രഷർ കെ.വി.പൗലോസ്, ജില്ലാ കമ്മിറ്റി അംഗം ശിവശങ്കരപിള്ള, എം.കെ.കുഞ്ചു, പി.എൻ.ചെല്ലപ്പൻ, ജി.തുളസീധരൻ, കെ.ആർ.വിൻസെന്റ്, എം.ജി.ഗോപിനാഥ്‌ എന്നിവർ സംസാരിച്ചു.