നിർമ്മൽ ഡി അൻസേര ചെസ് ചാമ്പ്യൻ
Friday 03 April 2026 12:50 AM IST
കൊച്ചി: എഫ്.ആർ.സി കൂനമ്മാവ് സംഘടിപ്പിച്ച കേരള ഓപ്പൺ ചെസ് മൽസരത്തിൽ ആലപ്പുഴ ജില്ലയിലെ ദേശീയതാരം നിർമ്മൽ ഡി അൻസേര (14) ചാമ്പ്യനായി . അണ്ടർ 15ൽ ശ്രീറാം സായ്, എസ്. തനിഷ്ക്ക, അണ്ടർ 10ൽ ടെനിൻ ടൈറ്റസ്, എം. ധ്വനി എന്നിവരാണ് ചാപ്യൻമാർ . വി.എ. ഡാൽട്ടനാണ് മികച്ച എഫ്.ആർ.സി കൂനമ്മാവ് താരം. പ്രോമിസിംഗ് താരമായി അനോഷ് ബോയ്സ് ഹോമിനെ തിരഞ്ഞെടുത്തു. കൂനമ്മാവ് സെന്റ് ഫിലോമിനാസ് പാരീഷ് ഹാളിൽ നടന്ന മത്സരങ്ങൾ ജില്ലാ പൊലീസ് മുൻ സൂപ്രണ്ട് ബിജി ജോർജ് ഉദ്ഘാടനം ചെയ്തു. ഫാദർ ഡോമനിക്ക് ജോസ് സമ്മാനങ്ങൾ വിതരണം ചെയ്തു.