അനൂപ് ജേക്കബ് രാമമംഗലത്ത്

Thursday 02 April 2026 4:58 PM IST

രാമമംഗലം: പിറവം മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.അനൂപ് ജേക്കബിന്റെ രാമമംഗലം പഞ്ചായത്തിലെ തിരഞ്ഞെടുപ്പ് പര്യടനം ഐ.കെ.രാജു ഉദ്ഘാടനം ചെയ്തു. എം.എ. ജേക്കബ് അദ്ധ്യക്ഷനായി. ‘ഇന്ദിര ഗ്യാരന്റി’ പദ്ധതി വഴി സാധാരണക്കാരുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുമെന്ന് അനൂപ് ജേക്കബ് പറഞ്ഞു. പെരുവ–പെരുവാംമുഴി റോഡ് വികസനം പൂർത്തിയായാൽ നെടുമ്പാശേരി വിമാനത്താവളത്തിലേക്കുള്ള യാത്ര എളുപ്പമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മണ്ഡലത്തിൽ നടപ്പാക്കിയ വിവിധ റോഡ് വികസനങ്ങൾ, പാടശേഖര വികസനം, സ്കൂൾ അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ പ്രവർത്തനങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി. കെ.ആർ ജയകുമാർ, വിത്സൺ കെ. ജോൺ, വേണു മുളന്തുരുത്തി, പി.സി ജോസ് ഉൾപ്പെടെയുള്ള നേതാക്കൾ സംസാരിച്ചു.