യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചു
Friday 03 April 2026 12:49 AM IST
കൊച്ചി: എൽ.ഡി.എഫ് അവഗണനയിൽ പ്രതിഷേധിച്ച് നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് പിന്തുണ നൽകുമെന്ന് നാഷണൽ സെക്യുലർ കോൺഫറൻസ് ഭാരവാഹികൾ അറിയിച്ചു. ഘടകകക്ഷി നേതാക്കളെ അടർത്തിയെടുത്ത് സി.പി.എം സ്വതന്ത്രരായി മത്സരിപ്പിക്കുന്നു. സി.പി.ഐ, കേരള കോൺഗ്രസ് തുടങ്ങിയ പ്രമുഖ കക്ഷികളുടെ അംഗബലം കുറയ്ക്കാൻ ശ്രമിക്കുന്നു. എല്ലാ രംഗങ്ങളിലും എൽ.ഡി.എഫ് സർക്കാർ പരാജയമാണ്. കാർഷികമേഖലയിലെ വിലത്തകർച്ച കർഷകരുടെ നടുവൊടിച്ചു. വന്യമൃഗങ്ങളുടെ ആക്രമണം തടയാൻ നടപടിയില്ല. പാർട്ടിയിൽ പിണറായി വിജയന്റെ നിയന്ത്രണം നഷ്ടമായെന്നും
സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പി.എം. സണ്ണി, ജനറൽ സെക്രട്ടറി സിറാജുദ്ദീൻ കൊല്ലം, വൈസ് പ്രസിഡന്റ് ജോയ് പുറക്കാടൻ എന്നിവർ ആരോപിച്ചു.