അനുഗ്രഹങ്ങൾതേടി മുഹമ്മദ് ഷിയാസ്

Friday 03 April 2026 12:21 AM IST
കൊച്ചി മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി മുഹമ്മദ് ഷിയാസ് വോട്ടഭ്യർത്ഥിക്കുന്നു

മട്ടാഞ്ചേരി: കൊച്ചി നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി മുഹമ്മദ് ഷിയാസ് പുരോഹിതരെ കണ്ട് അനുഗ്രഹം തേടി. ഫോർട്ടുകൊച്ചി ബസലിക്കയിൽ വർഷത്തിലൊരിക്കൽ നടക്കുന്ന ക്രിസം കുർബാനയിൽ പങ്കെടുക്കാനെത്തിയ നൂറിലധികം പുരോഹിതരെക്കണ്ട് അനുഗ്രഹം തേടിയാണ് ഇന്നലെ പര്യടനം തുടങ്ങിയത്. എ.ഐ.സി.സി സെക്രട്ടറി ഐവാൻ ഡിസൂസ, മുൻ കൗൺസിലർ ആന്റണി കുരീത്തറ, കൗൺസിലർമാരായ ഷൈനി മാത്യു, സുമിത് ജോസഫ്, ബാസ്റ്റിൻ ബാബു എന്നിവർ സ്ഥാനാർത്ഥിയുടെകൂടെ ഉണ്ടായിരുന്നു. തുടർന്ന് പാലസ് റോഡിലെ കൃഷ്ണൻക്ഷേത്രത്തിൽ പുജാരിമാരെ കണ്ട് അനുഗ്രഹം തേടി. തുടർന്ന് ജീവമാതാ കോളനിയിലെ വീടുകളിലും കപ്പലണ്ടിമുക്ക്, മേപ്പറമ്പ് ,കല്ലറക്കപ്പറമ്പ് ,ചക്കാമാടം തുടങ്ങിയ പ്രദേശങ്ങളിലും വിടുകളിൽ സ്ഥാനാർത്ഥി സന്ദർശനം നടത്തി. ടി.കെ. അഷറഫ്, ഷീജ നവാസ്, എം.എ. മുഹമ്മദാലി, ടി കെ ഷഹിർ, ഹസിം ഹംസ, എം എച്ച് അസിസ്, സി. എം. നവാബ്, സി. ജെ. ഡാനി എന്നിവർ സ്ഥാനാർത്ഥിക്ക് ഒപ്പമുണ്ടായിരുന്നു.