കൊച്ചി വികസനപത്രികയുമായി സേവ്യർ ജൂലപ്പൻ

Friday 03 April 2026 9:32 AM IST
കൊച്ചി നിയോജക മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ. സേവ്യർ ജൂലപ്പൻ തിരഞ്ഞെടുപ്പ് പര്യടനത്തിനിടെ

മട്ടാഞ്ചേരി: കൊച്ചി നിയോജകമണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ. സേവ്യർ ജൂലപ്പൻ കൊച്ചിയുടെ സമഗ്ര വികസനം ലക്ഷ്യമാക്കുന്ന കൊച്ചി വികസനപത്രിക പ്രസിദ്ധീകരിച്ചു. കൊച്ചി മെട്രോ കൊച്ചിയിലേക്ക് സർവീസ് ആരംഭിക്കുക, തോപ്പുംപടി, പള്ളുരുത്തി, ഇടക്കൊച്ചി, പെരുമ്പടപ്പ്, കുമ്പളങ്ങി, കണ്ണമാലി, ചെല്ലാനം, എന്നിവിടങ്ങളിലേക്ക് കൊച്ചി വാട്ടർമെട്രോ വ്യാപിപ്പിക്കുക, മത്സ്യത്തൊഴിലാളികൾക്കായി 'മത്സ്യത്തൊഴിലാളിയിൽനിന്ന് പങ്കാളിത്ത മത്സ്യവ്യവസായിയിലേക്ക്‌ ' എന്ന വിപ്ലവകരമായ ആശയം നടപ്പിലാക്കുക, ഒരുനെല്ലും രണ്ടു മീനും പദ്ധതി നടപ്പിലാക്കുക, ടെട്രാപോട് കടൽഭിത്തിക്ക് അരികെ കടലോരറോഡ് നിർമ്മിക്കുക, കല്ലഞ്ചേരി അന്ധകാരനഴി ജലപാത ഒരുക്കുക, കുമ്പളങ്ങിക്കുചുറ്റും റിംഗ് റോഡ് നിർമ്മിക്കുക തുടങ്ങിയ വികസന ആസൂത്രണ പദ്ധതികൾ കൊച്ചി വികസന പത്രികയിൽ അഡ്വ. സേവ്യർ ജൂലപ്പൻ ഉൾക്കൊള്ളിച്ചിട്ടുണ്ട്.