ഡി.ബി. ബിനുവിന് നീതിരത്ന പുരസ്കാരം
Friday 03 April 2026 12:29 AM IST
കൊച്ചി: കോൺഫെഡറേഷൻ ഒഫ് കൺസ്യൂമർ പ്രൊട്ടക്ഷൻ വെൽഫെയർ അസോസിയേഷൻ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ ജില്ലാ പ്രസിഡന്റ് ഡി.ബി. ബിനുവിന് നീതിരത്ന പുരസ്കാരം നൽകി ആദരിച്ചു. സ്റ്റേറ്റ് കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിൽ അംഗം അനു സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. എ.ഡി. ബെന്നി, അഡ്വ. ഷീബ സാമുവൽ, രാജു തെക്കൻ എന്നിവരെയും ആദരിച്ചു. ജഗതികുമാർ, സുനിൽ പി.കെ, വി.എസ്. സെലിൻ, പി.ആർ. ബിജു, എൻ.എസ്. സുനിൽ, എലിസബത്ത് ജോർജ്, കെ.സി. കാർത്തികേയൻ, കെ.ബി. അനൂപ് ഫ്രാൻസിസ്, ജോർജി ജോർജ്, ജെയിംസ് മുട്ടിക്കൽ തുടങ്ങിയവർ സംസാരിച്ചു.