ഒറ്റപ്പെട്ട മഴ സാദ്ധ്യത
Friday 03 April 2026 12:34 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യത. ഇടിമിന്നലോടു കൂടിയ മഴയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റും ഉണ്ടാകാനിടയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. യു.വി സൂചിക ഉയർന്നതിനെത്തുടർന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് നൽകി. കഴിഞ്ഞ ദിവസത്തെ ഉയർന്ന താപനില പാലക്കാട് (38.3 ഡിഗ്രി) രേഖപ്പെടുത്തി.