കോളേജ് ദിനാഘോഷം

Friday 03 April 2026 1:07 AM IST
കോട്ടപ്പുറം ശ്രീനാരായണ കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ കോളേജ് ദിനാഘോഷം ഗായിക നീലിമ ഷിജു ഉദ്ഘാടനം ചെയ്യുന്നു.

ശ്രീകൃഷ്ണപുരം: കോട്ടപ്പുറം ശ്രീനാരായണ കോളേജ് ഒഫ് ടീച്ചർ എഡ്യൂക്കേഷനിൽ കോളേജ് ദിനാഘോഷം ഗായിക നീലിമ ഷിജു ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ.എസ്.പ്രമോദ് അദ്ധ്യക്ഷനായി. കോളേജ് യൂണിയൻ ചെയർമാൻ കെ.ബി.സിദ്ധാർത്ഥ്, പിന്നണി ഗായകൻ ജാസിം മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി കെ.അസ്ബഹുനിസ, സ്റ്റാഫ് അഡ്വൈസർ യു.മഞ്ജുള, ടീച്ചർ എഡ്യൂക്കേറ്റർ ടി.നിഷ, വി.അശിക്ക, ജോയിന്റ് സെക്രട്ടറി ശ്രേയ ഡി.നായർ സംസാരിച്ചു. മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് പി.ടി.എ പ്രസിഡന്റ് കെ.എൻ.കുട്ടി കടമ്പഴിപ്പുറം പുരസ്‌കാരങ്ങൾ സമ്മാനിച്ചു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.