പെട്രോ കെമിക്കൽ ഉത്പന്നങ്ങൾക്ക് നികുതിയി​ളവ്

Friday 03 April 2026 12:00 AM IST

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് നിർണായക പെട്രോകെമിക്കൽ ഉത്പന്നങ്ങളുടെ കസ്റ്റംസ് തീരുവ ജൂൺ 30 വരെ ഒഴിവാക്കി കേന്ദ്ര സർക്കാർ. പ്ലാസ്റ്റിക്, പാക്കേജിംഗ്, തുണിത്തരങ്ങൾ, ഫാർമസ്യൂട്ടിക്കൽസ്, കെമിക്കൽസ്, ഓട്ടോമോട്ടീവ് ഘടകങ്ങൾ, മറ്റ് നിർമ്മാണ വിഭാഗങ്ങൾ തുടങ്ങിയ ആഭ്യന്തര വ്യവസായങ്ങളെ സഹായിക്കലാണ് ലക്ഷ്യം. ഏതാണ്ട് 40 ഉത്പന്നങ്ങൾക്കാണ് നികുതിയി​ളവ്.