ബെന്നി ജോസഫ് എച്ച്.എൽ.എൽ ഡയറക്ടറായി ചുമതലയേറ്റു
Friday 03 April 2026 12:06 AM IST
തിരുവനന്തപുരം:പൊതുമേഖലാ സ്ഥാപനമായ എച്ച്.എൽ.എൽ ലൈഫ്‌കെയർ ലിമിറ്റഡ് ഡയറക്ടറായി (ടെക്നിക്കൽ & ഓപ്പറേഷൻസ്) ബെന്നി ജോസഫ് ചുമതലയേറ്റു. എച്ച്.എൽ.എൽ ഇൻഫ്രാടെക് സർവ്വീസസിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായും വൈസ് പ്രസിഡന്റ് , വൈസ് പ്രസിഡന്റ് ആൻഡ് ഗ്രൂപ്പ് ഹെഡ് (ഫാർമ) ആയും പ്രവർത്തിച്ചു വരികയായിരുന്നു. പേരൂർക്കട, ആക്കുളം യൂണിറ്റുകളിലെ വിവിധ നിർമ്മാണ വിഭാഗങ്ങളുടെ കൺട്രോളിംഗ് ഓഫീസറായും പ്രവർത്തിച്ചിട്ടുണ്ട്.
തൃശൂർ ഗവൺമെന്റ് എൻജിനിയറിംഗ് കോളേജിൽ നിന്ന് ബി.ടെക് കെമിക്കൽ എൻജിനിയറിംഗിൽ സ്വർണമെഡൽ നേടിയിട്ടുള്ള ബെന്നി ജോസഫ് കോട്ടയം കാണക്കാരി കണിയാംമാട്ടേൽ കുടുംബാംഗമാണ്. ബോബി മാത്യുവാണ് ഭാര്യ. ജസ്റ്റിൻ, ജെറിൻ, ജിതിൻ എന്നിവർ മക്കൾ.