കടലലയായി എൽ.‌ഡി.എഫ് റാലി

Friday 03 April 2026 12:21 AM IST
കോ​ഴി​ക്കോ​ട് ​നോ​ർ​ത്ത്,​ ​സൗ​ത്ത് ​മ​ണ്ഡ​ല​ങ്ങ​ളി​ലെ​ ​സ്ഥാ​നാ​ർ​ത്ഥി​ക​ളു​ടെ​ ​പ​ര്യ​ട​ന​ങ്ങ​ളു​ടെ​ ​ഭാ​ഗ​മാ​യി​ ​ബീ​ച്ച് ഓ​പ്പ​ൺ​ ​സ്റ്റേ​‌​ഡി​യ​ത്തി​ൽ​ ​സം​ഘ​ടി​പ്പി​ച്ച​ ​പൊ​തു​റാ​ലി​യി​ൽ​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​നും​ ​സ്ഥാ​നാ​ർ​ത്ഥി​ക​ളായ അ​ഹ​മ്മ​ദ് ​ദേ​വ​ർ​ ​കോ​വി​ൽ,​ ​തോ​ട്ട​ത്തി​ൽ​ ​ര​വീ​ന്ദ്ര​ൻ,​ ​ഐ.​എ​ൻ.​എ​ൽ​ ​നേ​താ​വ് ​മു​ഹ​മ്മ​ദ് ​സ​ലീം​എ​ന്നി​വ​ർ​ ​ ​സ​ദ​സി​നെ അ​ഭി​വാ​ദ്യം​ ​ചെ​യ്യു​ന്നു ഫോട്ടോ: കെ.​വി​ശ്വ​ജി​ത്ത്

കോഴിക്കോട്: തിരഞ്ഞെടുപ്പ് ആവേശം അവസാന ലാപ്പിലേക്കടുത്തതോടെ മണ്ഡലങ്ങളിൽ പോരാട്ടച്ചൂടേറി. പലയിടത്തും സ്ഥാനാ‌ർത്ഥികൾ തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ്. അണികളിൽ ആവേശമുയർത്തി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ ജില്ലയിലെത്തിയത് പോരാട്ടവീര്യങ്ങൾക്ക് കൊഴുപ്പേകി. കടുത്ത മത്സരങ്ങൾ നടക്കുന്ന ബേപ്പൂർ, കുന്ദമംഗലം, കോഴിക്കോട് (സൗത്ത്, നോർത്ത്), നാദാപുരം, കുറ്റ്യാടി തുടങ്ങിയ ആറ് മണ്ഡലങ്ങളിലാണ് മുഖ്യമന്ത്രിയെത്തിയത്. ഓരോയിടങ്ങളിലും സ‌ർക്കാരിന്റെ മികവാർന്ന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം പ്രസംഗിച്ചത്. രാവിലെ 10 മണിയോടെ കോഴിക്കോടെത്തിയ മുഖ്യമന്ത്രി സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിൽ പ്രകടന പത്രിക പുറത്തിറക്കി വാർത്താസമ്മേളനവും നടത്തി. പതിനൊന്നരയോടെ ജില്ലയിലെ ഏറ്റവും ശ്രദ്ധേയമായ മത്സരം നടക്കുന്ന ബേപ്പൂർ മണ്ഡലത്തിൽ പി.എ മുഹമ്മദ് റിയാസിന്റെ വിജയത്തിനായി ആദ്യ റാലിയിൽ പങ്കെടുത്തു. വലിയ ജനക്കൂട്ടമാണ് മുഖ്യമന്ത്രിയെ കാണാൻ ഒഴുകിയെത്തിയത്.

വൈകീട്ട് നാല് മണിയോടെ കുന്ദമംഗലത്ത് ഇടത് സ്വതന്ത്ര സ്ഥാനാർത്ഥി പി.ടി.എ റഹീമിന്റെ റാലിയിലെത്തി. ഇവിടേയും സ്ത്രീകളടക്കം നൂറുകണക്കിനാളുകളാണ് ഒഴുകിയെത്തിയത്. സർക്കാരിന്റെ നേട്ടങ്ങൾ അക്കമിട്ട് അദ്ദേഹം ജനമനസുകളിൽ ഊട്ടിയുറപ്പിച്ചു. വൈകിട്ട് ബീച്ചിൽ മുഖ്യമന്ത്രി പങ്കെടുത്ത എൽ.ഡി.എഫ് പൊതുയോഗത്തിലും റാലിയിലും ജനങ്ങൾ ഇരച്ചെത്തി. മുഖ്യമന്ത്രിയെ ഒരു നോക്ക് കാണാനും അദ്ദേഹത്തെ കേൾക്കാനുമായി ഉച്ചയ്ക്ക് മുൻപേ തന്നെ ആളുകൾ ബീച്ചിലേക്കെത്തി ഇരിപ്പിടങ്ങളിൽ സ്ഥാനമുറപ്പിച്ചു.

റാലിയിൽ സി.പി.ഐ ജില്ലാ അസി. സെക്രട്ടറി പി.കെ നാസർ അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥികളായ തോട്ടത്തിൽ രവീന്ദ്രൻ, അഹമ്മദ് ദേവർ കോവിൽ, എൽ.ഡി.എഫ്‌ നേതാക്കളായ മുക്കം മുഹമ്മദ്‌, അഡ്വ. കെ പ്രകാശ്‌ ബാബു, പ്രൊഫ. മുഹമ്മദ്‌ സുലൈമാൻ, തസ്ലീം ഷാജഹാൻ, ഇ രവീന്ദ്രനാഥ്‌, എം.പി സൂര്യനാരായണൻ, പി.ടി ആസാദ്‌, ഒ.പി അബ്ദുറഹ്മാൻ, എം മെഹബൂബ്‌, എ പ്രദീപ്‌കുമാർ, വി വസീഫ്‌, സി.പി മുസാഫർ അഹമ്മദ്‌, പി നിഖിൽ, ഒ സദാശിവൻ, വേണുഗോപാലൻ നായർ തുടങ്ങിയവർ പങ്കെടുത്തു.

വെെകിയെത്തിയ ആളുകൾക്ക് ഇരിപ്പിടം കിട്ടിയില്ലെങ്കിലും സ്റ്റേജിന്റെ ഇരുവശങ്ങളിലുമായി നിലയുറപ്പിച്ചു. കൃത്യം അഞ്ചരയ്കക് മുൻപ് തന്നെ മുഖ്യമന്ത്രിയെത്തി. സദസിനെ അഭിവാദ്യം ചെയ്തതു. അര മണിക്കൂർ നീണ്ട പ്രസംഗത്തിൽ ഇടതു പക്ഷം എന്നും ജനങ്ങൾക്കൊപ്പമാണെന്ന അദ്ദേഹം ആവർത്തിച്ചു. പ്രസംഗത്തിന് ശേഷം വിദ്യാർത്ഥികൾ വരച്ച മുഖ്യമന്ത്രിയുടെ ചിത്രം അദ്ദേഹത്തിന് കെെമാറി. രാത്രി പുറമേരിയിൽ നടന്ന പരിപാടിയിലും അദ്ദേഹം പങ്കെടുത്തു.

കേ​ര​ള​ത്തി​ന്റെ​ ​സ​ന്ത​തി​യെ​ന്ന് ആ​രേ​യും​ ​ഭ​യ​ക്കാ​തെ​ ​പ​റ​യാം​:​ ​മു​ഖ്യ​മ​ന്ത്രി

കോ​ഴി​ക്കോ​ട്:​ ​കേ​ര​ള​ത്തി​ന്റെ​ ​സ​ന്ത​തി​യെ​ന്ന് ​ആ​രേ​യും​ ​ഭ​യ​പ്പെ​ടാ​തെ​ ​പ​റ​യാ​ൻ​ ​കേ​ര​ള​ ​ജ​ന​ത​യ്ക്ക് ​ഇ​പ്പോ​ൾ​ ​സാ​ധി​ക്കു​മെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ.​ ​കോ​ഴി​ക്കോ​ട് ​നോ​ർ​ത്ത് ​സൗ​ത്ത് ​മ​ണ്ഡ​ല​ങ്ങ​ളി​ലെ​ ​സ്ഥാ​നാ​ർ​ത്ഥി​ക​ളാ​യ​ ​അ​ഹ​മ്മ​ദ് ​ദേ​വ​ർ​ ​കോ​വി​ൽ,​ ​തോ​ട്ട​ത്തി​ൽ​ ​ര​വീ​ന്ദ്ര​ൻ​ ​സ്ഥാ​നാ​ർ​ത്ഥി​ക​ളു​ടെ​ ​പ​ര്യ​ട​ന​ങ്ങ​ളു​ടെ​ ​ഭാ​ഗ​മാ​യി​ ​ബീ​ച്ച് ​ഓ​പ്പ​ൺ​ ​സ്റ്റേ​‌​ഡി​യ​ത്തി​ൽ​ ​സം​ഘ​ടി​പ്പി​ച്ച​ ​പൊ​തു​ ​റാ​ലി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്ത് ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​പൗ​ര​ത്വ​ഭേ​ദ​ഗ​തി​ ​കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ ​അ​തി​നെ​ ​അ​ന്നും​ ​ഇ​ന്നും​ ​എ​തി​ർ​ത്ത​ത് ​ഇ​ട​തു​പ​ക്ഷ​മാ​ണ്.​ ​അ​ന്ന് ​പ​റ​ഞ്ഞ​ ​നി​ല​പാ​ടി​ൽ​ ​ഇ​ന്നും​ ​ഉ​റ​ച്ചു​ ​നി​ൽ​ക്കു​ന്നു.​ ​വ്യ​ക്തി​യു​ടെ​ ​ജ​ന​ന​വും​ ​ദീ​ർ​ഘ​കാ​ല​ ​താ​മ​സ​വും​ ​തെ​ളി​യി​ക്കു​ന്ന​ ​രേ​ഖ​യാ​യ​ ​നേ​റ്റി​വി​റ്റി​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ ​കോ​ൺ​ഗ്ര​സ് ​അ​ട​ക്ക​മു​ള്ള​ ​പാ​ർ​ട്ടി​ക​ൾ​ ​അ​ത് ​ന​ന്നാ​യെ​ന്ന് ​പ​റ​ഞ്ഞോ.​ ​എ​ല്ലാ​വ​രും​ ​സു​ര​ക്ഷി​ത​ത്വ​ത്തോ​ടെ​ ​ഈ​ ​നാ​ടി​ന്റെ​ ​മ​ക്ക​ൾ​ ​എ​ന്ന​ ​നി​ല​യി​ൽ​ ​ജീ​വി​ക്ക​ണം.​ ​അ​താ​ണ് ​എ​ൽ.​ഡി.​എ​ഫി​നെ​ ​ഇ​ത്ത​ര​ത്തി​ലൊ​രു​ ​ന​ട​പ​ടി​യെ​ടു​ക്കാ​ൻ​ ​പ്രേ​രി​പ്പി​ച്ച​ത്.​ ​ഇ​ന്ത്യ​യി​ൽ​ ​എ​വി​ടേ​യും​ ​ഇ​ത്ത​ര​ത്തി​ലൊ​രു​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ച്ചി​ട്ടി​ല്ല.​ ​ഒ​രാ​ൾ​ക്കും​ ​ആ​രേ​യും​ ​കേ​ര​ള​ത്തി​ൽ​ ​നി​ന്ന് ​നി​ന്ന് ​പു​റ​ത്താ​ക്കാ​ൻ​ ​സാ​ധി​ക്കി​ല്ലെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.​ ​വി​ക​സ​ന​ത്തി​ന്റെ​ ​പു​തി​യ​ ​പാ​ത​ ​തു​റ​ന്ന​ ​കാ​ല​ഘ​ട്ട​മാ​യി​രു​ന്നു​ ​ക​ഴി​ഞ്ഞ​ ​പ​ത്ത് ​വ​ർ​ഷ​ക്കാ​ല​മെ​ന്നും​ ​ഇ​ട​വേ​ള​യി​ല്ലാ​തെ​ ​ഇ​ത് ​മു​ന്നോ​ട്ട് ​കൊ​ണ്ടു​പോ​ക​ണ​മെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​ചൂ​ണ്ടി​ക്കാ​ട്ടി.​ ​തി​ക​ഞ്ഞ​ ​ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യാ​ണ് ​തി​ര​ഞ്ഞെ​ടു​പ്പി​നെ​ ​നേ​രി​ടു​ന്ന​ത്.​ ​കാ​ര​ണം​ ​ജ​ന​ങ്ങ​ളെ​ ​ഞ​ങ്ങ​ൾ​ ​വി​ശ്വ​സി​ക്കു​ക​യും​ ​ജ​ന​ങ്ങ​ൾ​ ​ഞ​ങ്ങ​ളെ​ ​വി​ശ്വ​സി​ക്കു​ക​യും​ ​ചെ​യ്തു.​ ​ജ​ന​ങ്ങ​ളോ​ടൊ​പ്പം​ ​ചേ​ർ​ന്ന് ​യാ​ത്ര​ ​തു​ട​രു​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​കൂ​ട്ടി​ച്ചേ​ർ​ത്തു.