ജിതിൻദേവിന് ക്ലാപ്പനയിൽ ആവേശകരമായ സ്വീകരണം

Friday 03 April 2026 11:45 PM IST
എൻ.ഡി.എ കരുനാഗപ്പള്ളി നിയോജകമണ്ഡലം സ്ഥാനാർത്ഥി വി.എസ്.ജിതിൻദേവിന് ക്ലാപ്പന കുറ്റിയേടത്ത് ജംഗ്ഷനിൽ ലഭിച്ച സ്വീകരണം

ഓച്ചിറ. കരുനാഗപ്പള്ളി നിയോജക മണ്ഡലം എൻ.ഡി എ സ്ഥാനാർത്ഥി വി.എസ്. ജിതിൻദേവിന് ക്ലാപ്പന പഞ്ചായത്തിൽ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. ഇന്നലെ വൈകിട്ട് 4ന് കുറ്റിയിടത്ത് മുക്കിൽ നിന്നും പര്യടന പരിപാടി ആരംഭിച്ചു. തുടർന്ന് പള്ളിഅയയത്ത്, വാതല്ലൂർ ജംഗ്ഷൻ, കിണറുമുക്ക്, പള്ളിക്കടവ് തുടങ്ങി 19 കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം തോട്ടത്തിൽ മുക്കിൽ സമാപിച്ചു. സ്ഥാനാർത്ഥിയുടെ വാഹനവ്യൂഹത്തെ സ്ത്രീകളടക്കമുള്ള നൂറുകണക്കിന് പ്രവർത്തകർ ടൂവീലറുകളിൽ അനുഗമിച്ചു. ഓരോ സ്വീകരണ കേന്ദ്രങ്ങളിലും വൻപിച്ച ജനക്കൂട്ടമാണ് സ്ഥാനാർത്ഥിയെ എതിരേറ്റത്. സ്വീകരണ പരിപാടികൾക്ക് മുരളി, തൊടിയൂർ രാമചന്ദ്രൻ , മുഹമ്മദ് കുഞ്ഞ്, വയലിത്തറ കാർത്തികേയൻ, ശിവകുമാർ, രണജിത്ത് , അജിത്ത് കുമാർ, ശ്രീജ വത്സൻ, രഘുകുമാർ , രാമഭദ്രൻ , സജീവ്, സബീൺ തുടങ്ങിയവർ നേതൃത്വം നൽകി.