അവധിക്കാല കോഴ്‌സ്
Friday 03 April 2026 12:20 AM IST
കൊല്ലം: പാരിപ്പള്ളി യു.കെ.എഫ് എൻജിനിയറിംഗ് ഓട്ടോണമസ് കോളേജിൽ സൗജന്യ എൻജിനിയറിംഗ് എൻട്രൻസ് പരിശീലനത്തിനും അവധിക്കാല കോഴ്‌സിനും അപേക്ഷിക്കാം. റോബോട്ടിക്, എ.ഐ, ഡ്രോൺ പരിശീലനം, ഇലക്ട്രിക് ബൈക്ക് ഡിസൈൻ, ഗെയിം ഡെവലപ്പ്മെന്റ്, ക്രിയേറ്റീവ് ഡിസൈൻ ആൻഡ് മോഡലിംഗ്, ക്ലേ മോഡലിംഗ്, പെയിന്റിംഗ് എന്നീ കോഴ്‌സുകളാണുള്ളത്. എട്ടാം ക്ലാസ് മുതൽ പ്ലസ്ടു വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. പ്ലസ് ടു വിദ്യാർത്ഥികൾക്കായി കീം, ക്രാഷ് കോഴ്‌സ് പരിശീലനവും, മോക്ക് ടെസ്റ്റും സംഘടിപ്പിക്കും. 6 മുതൽ ക്ലാസ് ആരംഭിക്കും. ഫോൺ: 9995507321, വാട്‌സ്ആപ്പ്: 9061429991.